കാസർകോട്: നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. ചെറുവത്തൂർ സ്വദേശി ഷിബിൻ ആണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഷിബിൻ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു ചികിത്സിൽ കഴിഞ്ഞിരുന്നത്. 50 ശതമാനത്തിലധികം പൊള്ളലേറ്റ ഷിബിന്റെ നില ഗുരുതരമായി തുടരുകയായിരുന്നു. ഇതിനിടെ രാത്രിയോടെ ആരോഗ്യനില കൂടുതൽ വഷളായി. ഇതിന് പിന്നാലെ മരണം സ്ഥിരീകരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസവും അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന ആൾക്ക് ജീവൻ നഷ്ടമായിരുന്നു.
കരിന്തളം കൊല്ലമ്പാറ സ്വദേശി കെ. ബിജു (38) ആണ് മരിച്ചത്. ബിജുവിനെയും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു പ്രവേശിപ്പിച്ചത്. ശരീരത്തിൻറെ 50 ശതമാനത്തോളം പൊള്ളലേറ്റ ബിജു തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
കഴിഞ്ഞ ആഴ്ചയായിരുന്നു നീലേശ്വരത്ത് ഉത്സവത്തിനിടെ വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ച് അപകടം ഉണ്ടായത്. സംഭവത്തിൽ 154 ഓളം പേർക്കാണ് പരിക്കേറ്റത്. പൊള്ളലേറ്റ നൂറോളം പേർ ഇപ്പോഴും വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. 30ഓളം പേർ തീവ്രപരിചരണ വിഭാഗത്തിലാണ് ചികിത്സയിൽ തുടരുന്നത്.
Discussion about this post