എറണാകുളം: മുനമ്പത്തെ വഖഫ് ബോർഡുമായി ബന്ധപ്പെട്ട കുടിയിറക്കൽ വിവാദത്തിൽ കോൺഗ്രസ്സും സി പി എമ്മും സഹായിച്ചില്ലെന്ന് വ്യക്തമാക്കി കത്തോലിക്കാ കോൺഗ്രസ്. ഇത് പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ കൃത്യമായി പ്രതിഫലിക്കുമെന്നും കത്തോലിക്കാ കോൺഗ്രസ് തുറന്നടിച്ചു. വിഷയത്തിൽ ബിജെപി മാത്രമാണ് നിലവിൽ ശരിയായ തീരുമാനമെടുത്തതെന്നും കത്തോലിക്ക കോൺഗ്രസ് പറഞ്ഞു.
1902ൽ ഫാറൂഖ് കോളേജിൽ നിന്ന് പണം കൊടുത്തു വാങ്ങിയ ഭൂമി, വഖഫ് ബോർഡിന്റെതാണെന്ന വാദമാണ് നിലവിലെ തർക്കത്തിന് കാരണം. തങ്ങളുടെ പൂർവ്വികർ തന്നെ പണം കൊടുത്തു വാങ്ങിയ ഭൂമിയുടെ റവന്യൂ അവകാശങ്ങൾ പുനഃസ്ഥാപിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ട് 2021 മുതൽ സമരം ചെയ്യുകയാണ് മുനമ്പം നിവാസികൾ. അതെ സമയം ഹൈബി ഈഡൻ അടക്കമുള്ള രാഷ്ട്രീയ കോൺഗ്രസ് സി പി എം നേതാക്കൾ വഖഫ് ബോർഡിനെയാണ് പിൻതുണയ്ക്കുന്നത്.
അതെ സമയം ആറായിരത്തോളം വോട്ടുകൾ പാലക്കാട് മണ്ഡലത്തിൽ ഉണ്ടെന്ന് കത്തോലിക്കാ കോൺഗ്രസ് വ്യക്തമാക്കി . അല്മായർക്കിടയിൽ കൃത്യമായ പ്രചരണം നടത്തിയിട്ടുണ്ടെന്നും. വോട്ടെടുപ്പിൽ ഇത് കൃത്യമായി പ്രതിഫലിക്കുമെന്നും കത്തോലിക്ക കോൺഗ്രസ് പറഞ്ഞു
Discussion about this post