വാഷിംഗ്ടൺ: ആപ്പിളിന്റെ ഐഫോൺ 14 പ്ലസ് മോഡലിന് സാങ്കേതിക പ്രശ്‌നങ്ങളുണ്ടെന്ന് വിവരം. പ്രശ്‌നം ചൂണ്ടിക്കാട്ടി നിരവധി ഉപഭോക്താക്കൾ രംഗത്തെത്തിയതോടെ പ്രശ്‌നം പരിഹരിക്കുമെന്ന് കമ്പനി ഉറപ്പ് നൽകി ഐഫോൺ 14 പ്ലസിന്റെ ക്യാമറയ്ക്കാണ് പ്രശ്‌നം കണ്ടെത്തിയത്. ക്യാമറയിൽ പ്രശ്‌നം നേരിടുന്ന ഐഫോൺ 14 പ്ലസ് മോഡലുകൾ തികച്ചും സൗജന്യമായി റിപ്പയർ ചെയ്ത് നൽകുമെന്ന് ആപ്പിൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ഒരു ചെറിയ ഐഫോൺ 14 പ്ലസ് യൂണിറ്റുകൾക്ക് പിൻ ക്യാമറയിൽ പ്രശ്നമുണ്ടാകാമെന്ന് ആപ്പിൾ പറയുന്നു.പ്രിവ്യൂ ഇമേജ് കാണിക്കാത്തതാണ് പ്രശ്‌നം. ഇത് 2023 ഏപ്രിൽ 10 മുതൽ 2024 ഏപ്രിൽ 28 വരെയുള്ള 12 മാസ കാലയളവിൽ നിർമ്മിച്ച മോഡലുകളെ മാത്രമേ ബാധിക്കുകയുള്ളൂ. നിങ്ങളുടെ കയ്യിലുള്ള ഐഫോൺ പ്രശ്‌നമുള്ളതാമോ എന്ന് കണ്ടെത്താൻ ആപ്പിൾ സപ്പോർട്ടിൽ ഫോണിന്റെ സീരിയൽ നമ്പർ നൽകിയാൽ മാത്രം മതിയാകും.
റീയർ ക്യാമറയുടെ പ്രിവ്യൂ ഇമേജ് ലഭിക്കാത്തവർക്ക് ആപ്പിളിൻറെ അംഗീകൃത സർവീസ് സെൻററുകളിലെത്തി റിപ്പയർ ചെയ്യാം. ആപ്പിളിൻറെ സപ്പോർട്ട് പേജിൽ പ്രവേശിച്ച് ഫോണിൻറെ സീരിയൽ നമ്പർ നൽകി വേണം ഫോൺ റിപ്പയറിന് അനുയോജ്യമാണോ എന്ന് കണ്ടെത്താൻ. ഐഫോൺ 14 പ്ലസിലെ സെറ്റിംഗ്സിൽ പ്രവേശിച്ച് ജനറൽ എന്ന ഓപ്ഷൻ തെരഞ്ഞെടുത്ത് എബൗട്ടിൽ നിന്ന് സീരിയൽ നമ്പർ ലഭിക്കും. ഈ നമ്പർ കോപ്പി ചെയ്ത് ആപ്പിളിൻറെ സപ്പോർട്ട് പേജിൽ പേസ്റ്റ് ചെയ്ത് സൗജന്യ റിപ്പയറിന് നിങ്ങളുടെ ഫോൺ അർഹമാണോ എന്ന് തിരിച്ചറിയാം.
എന്നാൽ റീയർ ഗ്ലാസ് പൊട്ടിയത് പോലുള്ള മറ്റ് തകരാറുകൾ ഫോണിനുണ്ടെങ്കിൽ ആദ്യം ആ പ്രശ്നം പരിഹരിച്ചതിന് ശേഷം മാത്രമേ ക്യാമറ പ്രിവ്യൂ ഇമേജിലെ റിപ്പയറിന് അപേക്ഷിക്കാവൂ എന്ന് ആപ്പിൾ അറിയിച്ചു.വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ ക്യാമറ പ്രശ്‌നം പരിഹരിച്ചവരാണെങ്കിൽ റീഫണ്ടിന് അപേക്ഷിക്കാം.
Discussion about this post