ഇലക്ട്രിക് വാഹനവിപണിയിൽ മുൻപെങ്ങുമില്ലാത്ത രീതിയിൽ കുതിക്കുകയാണ് ഇന്ത്യ. ഇലക്ട്രിക് വാഹനങ്ങളുടെ നിര തന്നെയാണ് കമ്പനികൾ ഒരുക്കുന്നത്. മിതമായ നിരക്കിൽ കൂടുതൽ സവിശേഷതകൾ എന്നതാണ് കമ്പനികൾ പിന്തുടരുന്ന നയം. ഇപ്പോഴിതാ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ നിരയിലേക്ക് കിടിലൻ വാഹനം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ആക്ടീവ ഇലക്ട്രിക്‌സ്. ഹോണ്ട ആക്ടീവ പുറത്തിറക്കുന്ന വാഹനത്തിനായി ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഇന്ത്യയിലെ തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് ഇരുചക്ര വാഹനം 2025 മാർച്ചിൽ വിൽപ്പനയ്ക്കെത്തുമെന്ന് അടുത്തിടെ ഹോണ്ട സ്ഥിരീകരിച്ചിരുന്നു. അടുത്തവർഷം ഓട്ടോ എക്‌സ്‌പോയിൽ പുതിയ ഇലക്ട്രിക് സ്‌കൂട്ടർ അവതരിപ്പിച്ച ശേഷം വിപണിയിലിറക്കാനാണ് കമ്പനി ആലോചിക്കുന്നത്.
ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളിൽ കമ്പനി അതിന്റെ ഓൺ റോഡ് ട്രയൽസ് ആരംഭിക്കാൻ പോകുന്നുവെന്നാണ് റിപ്പോർട്ടുകൾ. കർണാടകയിലും ഗുജറാത്തിലും ആക്ടീവ ഇവിയുടെ നിർമ്മാണത്തിനായി ഹോണ്ട പ്രത്യേക സജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഒരു ലക്ഷം രൂപ വിലയിൽ ഹോണ്ട തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടർ പുറത്തിറക്കിയേക്കുമെന്നാണ് വിവരം.ഗ്ലൗ ബോക്സ് മുതൽ സീറ്റിനടിയിലെ സ്റ്റോറേജ് വരെയുള്ള സ്ഥലത്തിന് കുറവുണ്ടാകില്ല. 12-13 ഇഞ്ച് വീലുകൾ ഇതിൽ കാണാം. ചില ഫീച്ചറുകൾ പൂർണമായും ഡിജിറ്റൽ ടച്ച്സ്‌ക്രീൻ ഇൻസ്ട്രുമെന്റ് കൺസോൾ, കീലെസ്സ് സ്റ്റാർട്ട്/സ്റ്റോപ്പ്, കണക്റ്റഡ് ഫീച്ചറുകൾ എന്നിവയായിരിക്കാം. ആക്ടിവ 110-നെ അടിസ്ഥാനമാക്കി, രണ്ട് ഹോണ്ട മൊബൈൽ പവർ പാക്കുകൾ (വേർപെടുത്താവുന്നതും സ്വാപ്പ് ചെയ്യാവുന്നതുമായ ബാറ്ററി) കൊണ്ട് സജ്ജീകരിക്കും.
മുൻവശത്തെ എൽഇഡി ഹെഡ്ലൈറ്റുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ, നീളവും വീതിയുമുള്ള സീറ്റ് എന്നിവയും ഇതിലുണ്ടാകും. അതിൽ രണ്ട് പേർക്ക് എളുപ്പത്തിൽ ഇരിക്കാം. മോശം റോഡുകൾക്ക് നല്ല സസ്‌പെൻഷൻ ഉണ്ടായിരിക്കും. ഹോണ്ട ആക്ടിവ ഇവിയിൽ, കമ്പനി രണ്ട് ബാറ്ററി പായ്ക്കുകളുമായി വരും, ഒറ്റ ചാർജിൽ 100 മുതൽ 150 കിലോമീറ്റർ വരെ റേഞ്ച് നൽകാനാകും.
Discussion about this post