എറണാകുളം: സംസ്ഥാന സ്‌കൂൾ കായിക മേളയ്ക്ക് എറണാകുളത്ത് തുടക്കമായി. എറണാകുളം മഹാരാജാസ് കോളേജ് മൈതാനത്ത് നടന്ന കായിക മേളയ്ക്ക് തുടക്കം കുറിച്ചുകൊണ്ട് ഒളിമ്പ്യൻ പിആർ ശ്രീജേഷ് ദീപശിഖ തെളിയിച്ചു. നടൻ മമ്മൂട്ടയും ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. സ്‌കൂൾ കായിക മേളയുടെ ാംസ്‌കാരിക പരിപാടികളുടെ ഉദ്ഘാടനം മമ്മൂട്ടി നിർവഹിച്ചു. വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടി കായിക മേളയുടെ ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ ഹൈജംപ് താരം ജുവൽ തോമസ് ദീപശിഖ ഏറ്റുവാങ്ങി. തുടർന്ന് വനിത ഫുഡ്‌ബോൾ താരങ്ങളായ അഖില, ശിൽജി ഷാജ, സ്‌പെഷ്യൽ സ്‌കൂൾ വിദ്യാർത്ഥികളായ യശ്വിത എസ്, അനു ബിനു എന്നിവർക്ക് ദീപശിഖ കൈമാറി. മന്ത്രി ശിവൻകുട്ടി, പിആർ ശ്രീജേഷ് എന്നിവർ ചേർന്ന് ഇവരിൽ നിന്നും ദീപശിഖ ഏറ്റുവാങ്ങി. തുടർന്ന് പിആർ ശ്രീജേഷ് മൈതാനത്ത് സജ്ജമാക്കിയ മേളയുടെ ഭാഗ്യ ചിഹ്നമായ തക്കുടുവിൻറെ കൈകളിലുള്ള വലിയ ദീപശിഖ പിആർ ശ്രീജേഷ് തെളിയിച്ചു.
മഹാരാജാസ് കോളേജിലെ സിന്തറ്റിക് ട്രാക്കിൽ മാർച്ച് പാസ്റ്റും നടന്നു. സാംസ്‌കാരിക പരിപാടികളും ഉദ്ഘാടന ചടങ്ങിൻറെ ഭാഗമായി നടക്കു. പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ മേളയ്ക്കായുള്ള പ്രധാന പാചകപ്പുരയും മഹാരാജാസ് കോളേജ് മൈതാനത്ത് പ്രവർത്തനമാരംഭിച്ചു.
Discussion about this post