അടുത്തിടെ യാത്രാനിരക്ക് അന്യായമായി വര്‍ധിപ്പിക്കാന്‍ മീറ്ററില്‍ കൃത്രിമം കാണിച്ച് ഒരു ഓട്ടോറിക്ഷാ ഡ്രൈവര്‍ വിനോദസഞ്ചാരികളെ ചൂഷണം ചെയ്ത സംഭവം വലിയ ശ്രദ്ധ നേടിയിരുന്നു. ഓട്ടോറിക്ഷയില്‍ സ്ഥാപിച്ചിട്ടുള്ള മീറ്റര്‍ ശരിയായ തുകയാണോ കാണിക്കുന്നത് എന്ന് പരിശോധിക്കാന്‍ മാര്‍ഗ്ഗമുണ്ടോ,
ഈ തട്ടിപ്പ് തിരിച്ചറിയാന്‍ സാധിക്കുമെന്ന് പറയുകയാണ് മുംബൈ ട്രാഫിക് പോലീസ്. ഒരു ഓട്ടോറിക്ഷാ മീറ്ററില്‍ കൃത്രിമം നടന്നിട്ടുണ്ടോ എന്ന് തിരിച്ചറിയുന്നതിനെക്കുറിച്ച് മുംബൈ ട്രാഫിക് പോലീസ് ഒരു പൊതു ബോധവല്‍ക്കരണ വീഡിയോ സൃഷ്ടിച്ചിട്ടുണ്ട്. യാത്രക്കാര്‍ക്ക് എങ്ങനെ കേടായ മീറ്ററുകള്‍ തിരിച്ചറിയാമെന്നും അത്തരം വഞ്ചനാപരമായ രീതികളില്‍ വീഴുന്നത് ഒഴിവാക്കാമെന്നും ഈ വീഡിയോ കാണിക്കുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ എക്സിലെ ഒരു പോസ്റ്റില്‍ മുംബൈ ട്രാഫിക് പോലീസ് കുറിച്ചതിങ്ങനെ
”നിങ്ങളുടെ ഓട്ടോറിക്ഷാ ബില്‍ എങ്ങനെയാണ് പ്രകാശത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്നതെന്ന് ആശ്ചര്യപ്പെടുന്നുണ്ടോ? റോക്കറ്റ് സയന്‍സ് അല്ല ഇത്. ഓട്ടോ റിക്ഷാ മീറ്റര്‍ തകരാറാണോ അല്ലയോ എന്ന് തിരിച്ചറിയാന്‍ നിങ്ങളെ സഹായിക്കുന്ന ഒരു ലളിതമായ ഗൈഡ് ഇതാ. തെറ്റായ മീറ്ററുകളെ കുറിച്ച് അറിഞ്ഞിരിക്കുക, തിരിച്ചറിയുക, പരാതിപ്പെടുക.’
വീഡിയോയില്‍, ഒരു മീറ്ററില്‍ കൃത്രിമം നടന്നിട്ടുണ്ടോ എന്ന് തിരിച്ചറിയാന്‍, അവസാനത്തെ മീറ്ററിലെ രണ്ട് ദശാംശ സ്ഥാനങ്ങള്‍ക്ക് തൊട്ടുപുറകെ മീറ്ററിന്റെ വലതുവശത്ത് ഒരു ചെറിയ ചുവന്ന ഡോട്ട് ഉണ്ടോയെന്ന് പരിശോധിക്കണമെന്ന് പോലീസ് എക്സില്‍ പറയുന്നു. ഒരു മീറ്ററില്‍ കൃത്രിമം ചെയ്തിട്ടുണ്ടെങ്കില്‍, ഈ ഒരു ചെറിയ ചുവന്ന ഡോട്ട് മിന്നിമറയും.
മീറ്ററില്‍ കൃത്രിമം നടന്നില്ലെങ്കില്‍ ഈ ചെറിയ ഡോട്ട് ഉണ്ടാവില്ല. അതായത് ഹാന്‍ഡില്‍ ബട്ടണ്‍ ഓഫാക്കിയതിന് ശേഷവും ഈ മിന്നുന്ന ലൈറ്റ് തുടരുകയാണെങ്കില്‍, അത് കൃത്രിമ മീറ്ററിനെ സൂചിപ്പിക്കുന്നു എന്ന് ഉറപ്പിക്കാം.
Discussion about this post