ശ്രീനഗർ: കിഴക്കൻ ലഡാക്കിലെ ദെസ്പഞ്ചിൽ പട്രോളിംഗ് ആരംഭിച്ച് ഇന്ത്യൻ സൈന്യം. യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപം ആണ് പട്രോളിംഗ് ആരംഭിച്ചത്. നാല് വർഷങ്ങൾക്ക് ശേഷമാണ് ഈ പ്രദേശത്ത് പട്രോളിംഗ് നടക്കുന്നത്. അതേസമയം പട്രോളിംഗ് നടത്താൻ കഴിഞ്ഞത് ലഡാക്കിൽ സ്ഥിരതയും സമാധാനവും പുന:സ്ഥാപിക്കാനുള്ള നടപടികൾ നിർണായകമായി.
ഇന്ന് രാവിലെ മുതലാണ് പട്രോളിംഗ് ആരംഭിച്ചത്. മേഖലയിലെ പട്രോളിംഗ് പോയിന്റെ 10 ലാണ് സൈനികർ നിരീക്ഷണം നടത്തിയത്. യാതൊരു തടസ്സവും ഇല്ലാതെ പട്രോളിംഗ് പൂർത്തീകരിക്കാൻ കഴിഞ്ഞതായി സുരക്ഷാ സേന വ്യക്തമാക്കി. കിഴക്കൻ ലഡാക്കിലെ മറ്റ് പ്രദേശങ്ങളിൽ സുരക്ഷാ സേന നേരത്തെ തന്നെ പട്രോളിംഗ് ആരംഭിച്ചിരുന്നു. ദെസ്പഞ്ചിൽ അഞ്ച് പട്രോളിംഗ് പോയിന്റെകുളാണ് ഉള്ളത്. പിപി10, പിപി11, പിപി11എ, പിപി12, പിപി 13 എന്നിവയാണ് പട്രോളിംഗ് പോയിന്റുകൾ.
കിഴക്കൻ ലഡാക്കിലെ തന്ത്രപ്രധാന മേഖലയാണ് ദെസ്പഞ്ച്. ഗാൽവൻ സംഘർഷത്തിന് പിന്നാലെ ഈ പ്രദേശത്ത് വലിയ സംഘർഷ സാദ്ധ്യതയാണ് നിലനിന്നിരുന്നത്. ഈ സാഹചര്യത്തിന് കൂടിയാണ് ഇതോടെ വിരാമം ആയത്.
ഇന്ത്യ- ചൈന കരാറിന്റെ അടിസ്ഥാനത്തിലാണ് ദെസ്പഞ്ചിൽ പട്രോളിംഗ് പുന:രാരംഭിച്ചിരിക്കുന്നത്. കരാറിന്റെ ഭാഗമായുള്ള പിൻവാങ്ങൽ നടപടികൾ കഴിഞ്ഞ ആഴ്ച പൂർത്തിയായിരുന്നു.
Discussion about this post