ന്യൂഡൽഹി’; എല്ലായിപ്പോഴും സർക്കാരിനെതിരായ തീരുമാനങ്ങൾ കൈക്കൊള്ളുക എന്നതല്ല ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം എന്നത് കൊണ്ട് അർത്ഥമാക്കുന്നതെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്. സർക്കാരിൽ നിന്നും ചില സമ്മർദ്ദ ഗ്രൂപ്പുകളിൽ നിന്നുമുള്ള സ്വാതന്ത്ര്യം കൂടിയാണ് നിയമവ്യവസ്ഥയുടെ സ്വാതന്ത്ര്യം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.കേസുകളിൽ തീരുമാനം എടുക്കുമ്പോൾ ജനങ്ങൾ ജഡ്ജിമാരിൽ വിശ്വാസമർപ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ഇലക്ടറൽ ബോണ്ട് സ്‌കീമിനെതിരെ വിധിന്യായം പുറപ്പെടുവിച്ചപ്പോൾ വളരെ സ്വതന്ത്രമായി വിധിന്യായം പുറപ്പെടുവിക്കുന്നയാളെന്ന് വിശേഷിപ്പിച്ചു. എന്നാൽ കേന്ദ്ര സർക്കാരിന് അനുകൂലമായി വിധി പറയുമ്പോൾ അങ്ങനെയല്ലെന്നും പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ നിർവചനമല്ല അതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കേസിലെ വിധി ആർക്ക് അനൂകൂലമായലും നിയമവ്യവസ്ഥയുടെ സന്തുലിതാവസ്ഥ പാലിക്കപ്പെടണം. ജഡ്ജിമാർക്ക് തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം തരണം. സർക്കാരിനെതിരെ എല്ലായിപ്പോഴും തീരുമാനമെടുത്താലെ സ്വതന്ത്ര കോടതിയാകൂ എന്ന് കരുതരുത്. സർക്കാരിനെതിരായി പോകേണ്ട കേസുകളിൽ അങ്ങനെ തീരുമാനം ഉണ്ടാകും. നിയമ പ്രകാരം സർക്കാരിന് അനുകൂലമായ കേസുകളിൽ അനുകൂല തീരുമാനം എടുക്കാനേ കഴിയൂയെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post