ആദ്യത്തെ കൺമണിയെ വരവേറ്റ് സെലിബ്രിറ്റി കപ്പിൾസായ തേജസും മാളവികയും. അടുത്തിടെയാണ് ഹോസ്പ്പിറ്റലിലേക്ക് പോവാനുള്ള ബാഗ് പാക്ക് ചെയ്യുന്നതിന്റെ വേ്‌ളാഗ് മാളവിക പങ്കുവച്ചത്. ഇതിന് പിന്നാലെയാണ് കുഞ്ഞ് പിറന്നുവെന്ന സൂചന നൽകുന്ന ചിത്രം ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
കുഞ്ഞിന്റെ കൈ പിടിച്ചിരിക്കുന്ന തേജസിന്റെ കൈയ്യുടെ ചിത്രമാണ് താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. കുഞ്ഞ് ആണോ പെണ്ണോ എന്നുൾപ്പെടെയുള്ള ഒരു വിവരങ്ങളും ഇരുവരും പുറത്ത് പറഞ്ഞിട്ടില്ല.
മാളവികയും തേജസും വിവാഹത്തിന് മുമ്പും സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. വിവഹാത്തിന് ശേഷം, ഇരുവരും തങ്ങളുടെ വ്യക്തിജീവിതത്തിലെ വിശേഷങ്ങളെല്ലാം തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽൽ പങ്കുവയ്ക്കാറുണ്ട്. ഗർഭകാലത്തെ വിശേഷങ്ങളെല്ലാം മാളവിക വേ്‌ളാഗിലൂടെ പങ്കിട്ടിരുന്നു. ഇനി മാളവികയുടെ ഡെലിവറി വേ്‌ളാഗിനായി കാത്തിരിക്കുകയാണ് ആരാധകർ.
Discussion about this post