ന്യൂഡൽഹി; പ്രമുഖ സാർവ്വികവിജ്ഞാനകോശമായ(എൻസൈക്ലോപീഡിയ) വിക്കിപീഡിയയ്ക്ക് എതിരെ കേന്ദ്രസർക്കാർ. കമ്പനി പക്ഷപാതപരമായി പെരുമാറുന്നുവെന്നാരോപിച്ച് കേന്ദ്രം നോട്ടീസ് അയച്ചു. പക്ഷപാതിത്വം ഉണ്ടാക്കുന്നതും തെറ്റായ വിവരങ്ങളുമാണ് വിക്കിപീഡിയയുടെ വെബ് പേജിലൂടെ പങ്കുവെക്കുന്നതെന്ന് ആരോപിച്ചാണ് കേന്ദ്രസർക്കാർ നടപടി.
വിക്കിപീഡിയയെ പബ്ലിഷറായി പരിഗണിക്കരുതെന്നും കേന്ദ്രസർക്കാരിന് ലഭിച്ച എണ്ണമറ്റപരാതികളിൽ അഭ്യർത്ഥിച്ചിട്ടുണ്ടായിരുന്നു. പരാതികൾ വർദ്ധിച്ചതോടെയാണ് കേന്ദ്രസർക്കാർ നടപടി. ഡൽഹി ഹൈക്കോടതിയിൽ വിക്കിപീഡിയക്കെതിരായ നിയമപോരാട്ടത്തിനിടയിലാണ് നോട്ടീസ് അയച്ചത്. വിക്കീപിഡിയയിൽ തങ്ങളെ കുറിച്ച് തെറ്റായ വിവരങ്ങളാണ് ഉള്ളതെന്ന് ചൂണ്ടിക്കാണിച്ച് വാർത്താ ഏജൻസിയായ എഎൻഐ ഹർജി നൽകിയിരുന്നു. എഎൻഐയുടെ എൻട്രിയിൽ എഡിറ്റുകൾ നടത്തിയ ഉപയോക്താക്കളെക്കുറിച്ചുള്ള വിവരങ്ങൾ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഇന്ത്യയിൽ തെറ്റായ വിവരങ്ങൾ പങ്കുവെച്ചതിനും അപമാനിക്കുന്ന രീതിയിലുള്ള ഉള്ളടക്കം ഉൾപ്പെടുത്തിയതിനും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വിക്കിപീഡിയക്കെതിരെ നിരവധി കേസുകളുണ്ട്. വിക്കീപിഡിയക്ക് മുന്നറിയിപ്പുമായി ഡൽഹി ഹൈക്കോടതി രംഗത്തെത്തിയിരുന്നു. വിക്കീപ്പിഡിയ നിരോധിക്കുന്നത് ഉൾപ്പടെ പരിഗണിക്കുമെന്നായിരുന്നു കോടതിയുടെ മുന്നറിയിപ്പ്.
Discussion about this post