കരച്ചിൽ ഒന്നിനും ഒരു പരിഹാരമല്ലെന്നു നമ്മുടെ ചുറ്റുമുള്ള എല്ലാവരും ആശ്വസിപ്പിക്കാറുണ്ട്. എങ്കിലും ജീവിതത്തിൽ സന്തോഷം വന്നാലും സങ്കടം വന്നാലും കരയുന്നവരാണ് നമ്മൾ മനുഷ്യര്‍. നമ്മുടെ മനസിലുള്ള വികാരങ്ങളെല്ലാം കരച്ചിലായി പുറത്തേക്ക് വരാറുണ്ട്.
കരയണ്ടെന്ന് പലരും ആശ്വസിപ്പിക്കും എങ്കിലും നമ്മുടെ മനസികാരോഗ്യത്തിന് ഏറെ നല്ലതായ ഒന്നാണ് കരച്ചില്‍. കരയുന്നതുകൊണ്ട് മനുഷ്യന് നിരവധി ഗുണങ്ങളുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് കരച്ചിൽ ഏറെ ഗുണം ചെയ്യും.
പൊട്ടിക്കരയുന്നത് നെഗറ്റീവ് വികാരങ്ങളെ മറികടക്കാൻ ഏറെ സഹായിക്കുമെന്നും ശരീരത്തെ വിഷ വിമുക്തമാക്കാൻ വരെ സഹായിക്കുമെന്നും വിദഗ്ധർ വ്യക്തമാക്കുന്നു. എന്തൊക്കെയാണ് കരയുന്നതിന്റെ ഗുണങ്ങൾ എന്ന് നോക്കാം…
കരയുന്നത് കണ്ണുകളെ വൃത്തിയാക്കാൻ സഹായിക്കുന്നു. ‘റിഫ്ലക്സ് ടിയേഴ്സ്’, ‘കണ്ടിന്യുവസ് ടിയേഴ്സ്’, ‘ഇമോഷണൽ ടിയേഴ്സ്’ എന്നിങ്ങനെ മൂന്ന് തരം കണ്ണുനീരാണ് ഉള്ളത്.
മാനസിക സമ്മർദ്ദങ്ങളിൽ നിന്ന് മോചനം നേടുന്നതിന് സഹായിക്കുന്നവയാണ് ഇമോഷണൽ ടിയേഴ്സ്. ഒരുപാട് സമയം കരയുന്നതിന്റെ ഫലമായി ശരീരത്തിൽ ചില രാസപ്രവർത്തനങ്ങൾ നടക്കുകയും ഈ രാസവസ്തുക്കൾ ശാരീരികവും വൈകാരികവുമായ വേദന ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഒരുപാട് സന്തോഷം തോന്നുമ്പോഴോ ഭയപെടുമ്പോഴോ കരയുന്നത് ശരീരത്തെ വൈകാരിക പിരിമുറുക്കം ഒഴിവാക്കാൻ സഹായിക്കും
98 ശതമാനവും വെള്ളമടങ്ങിയ കരച്ചിൽ രീതിയാണ് കണ്ടിന്യുവസ് ടിയേഴ്സ്. ഇവ കണ്ണുകൾക്ക് ലൂബ്രിക്കേറ്റിംഗ് നൽകുകയും അണുബാധയിൽ നിന്നും തടയുകയും ചെയ്യുന്നു.
കരയുന്നത് കുഞ്ഞുങ്ങളെ നന്നായി ഉറങ്ങാൻ സഹായിക്കും എന്നാണ് വിദഗ്ധർ പറയുന്നത്. ഇത് കുഞ്ഞുങ്ങളെ ശാന്തമാക്കുകയും അവരുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കരയുമ്പോൾ കൃഷ്‌ണമണിയും കൺപോളകളും കൂടുതൽ വൃത്തിയാക്കുകയും ഇത് കാഴ്‌ചയ്‌ക്ക് കൂടുതൽ വ്യക്തത നല്‍കുകയും ചെയ്യും.
Discussion about this post