ഇറ്റാനഗർ : സംഗീത പരിപാടിക്കിടെ വേദിയിൽ വച്ച് കോഴിയുടെ കഴുത്തറുത്ത് ചോര കുടിച്ച് ഗായകൻ. സംഭവത്തിൽ ഗായകനെതിരെ പോലീസ് കേസെടുത്തു . കോൻ വായ് സൺ എന്ന ഗായകനെതിരെയാണ് അരുണാചൽ പോലീസ് കേസെടുത്തത് . ഇറ്റാനഗറിലാണ് വിചിത്ര സംഭവം. ഒക്‌ടോബർ 27 നാണ് കേസിന് ആസ്പദമായി സംഭവം നടന്നത്.
അരുണാചലിലെ കിഴക്കൻ കാമെങ് ജില്ലയിലും സെപ്പ സ്വദേശിയായ കോൻ വായ് അറിയപ്പെടുന്ന ഗാനരചയിതാവും സംഗീത സംവിധായകനും സംഗീതജ്ഞനുമാണ് . പിപ്പീൾ ഫോർ എത്തിക്കൽ ട്രീറ്റ്മെന്റ് ഒഫ് അനിമൽസ് (പെറ്റ) ഇന്ത്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത് . മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത് .
ഇയാളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിന് പിന്നാലൊണ് ഗായകനെതിരെ പെറ്റ കേസ് നൽകിയത്. ഗായകനെതിരെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധമാണ് ഉയർന്ന് വന്നത്. ഇതിന് പിന്നാലെ കോൻ വായ് മാപ്പു പറഞ്ഞ് രംഗത്തെത്തിയിരുന്നു.
പരിപാടിയുടെ സംഘാടകരെ ചോദ്യം ചെയ്തിട്ടുണ്ടെന്നും വിശദ അന്വേണത്തിനായി ഇവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് കോൻ വായ് വേദിയിൽ വച്ച് ഇത്തരമൊരു കൃത്യം നടത്തിയതെന്നാണ് സംഘാടകർ പറഞ്ഞത് .
Discussion about this post