അടുത്തിടെ ഭക്ഷണവുമായി ബന്ധപ്പെട്ട നിരവധി വീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ചോക്ലേറ്റ് മഷ്‌റൂം കറി, മിറാന്‍ഡ ഓംലൈറ്റുമൊക്കെ അടങ്ങിയ വിചിത്ര പാചക രീതികളും ഇതില്‍പ്പെടും. എന്നാല്‍ അതില്‍ നിന്നൊക്കെ വേറിട്ട ഒരു വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. വൃത്തിഹീനമായി സോന്‍ പാപ്ടി തയ്യാറാക്കുന്ന വിഡിയോയാണ് ഇത്.
സോന്‍ പാപ്ടി മാവിന്റെ ഒരു വലിയ കൂമ്പാരം തന്നെ കാണിച്ചുകൊണ്ടാണ് ഈ വിഡിയോ ആരംഭിക്കുന്നത്. മാവ് ഒരു ഷീറ്റില്‍ ഇട്ട് പരത്തുന്നതും എണ്ണയിലോ നെയ്യിലോ ഇട്ട് ചൂടാക്കുന്നതും അടക്കം സോന്‍ പാപ്ടി തയ്യാറാക്കുന്ന വിധം സോഷ്യല്‍മീഡിയയില്‍ വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുകയാണ്. വൃത്തിഹീനമായ രീതിയില്‍ സോന്‍ പാപ്ടി തയ്യാറാക്കുന്നതിനെതിരെ നിരവധിപ്പേരാണ് കമന്റുകളിലൂടെ പ്രതികരിച്ചത്.
View this post on Instagram
പലഹാരം തയ്യാറാക്കുന്നതിന്റെ ഒരു ഘട്ടത്തില്‍ ഭിത്തിയില്‍ ഇട്ട് മാപ്പ് കുഴയ്ക്കുന്നതും കാണാം. ഒടുവില്‍ സോന്‍ പാപ്ടി ബേസില്‍ ഇട്ട് അടച്ച ശേഷം അതിന് മുകളില്‍ കയറി നിന്ന് ജോലിക്കാര്‍ ചവിട്ടുന്നതാണ് വിഡിയോയുടെ അവസാനം. ഇത്തരം ഭക്ഷണ നിര്‍മാതാക്കള്‍ക്കെതിരെ അന്വേഷണവും നടപടിയും വേണമെന്നാണ് നെറ്റിസണ്‍സിന്റെ ആവശ്യം.
Discussion about this post