ന്യൂഡൽഹി: ആരോഗ്യ ഇൻഷുറൻസ് പ്രീമിയങ്ങളുടെ ചരക്ക് സേവന നികുതി (ജിഎസ്ടി) ഒഴിവാക്കിയേക്കുമെന്ന് റിപ്പോർട്ട്. വരാനിരിക്കുന്ന 55-ാമത് ജിഎസ്ടി കൗൺസിൽ യോഗത്തിൽ ഈ വിഷയം പ്രധാന ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് മുതിർന്ന സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ഒക്‌ടോബർ പകുതിയോടു കൂടെ ലൈഫ് ആൻഡ് ഹെൽത്ത് ഇൻഷുറൻസ് സംബന്ധിച്ച മന്ത്രിമാരുടെ സംഘം (ജിഒഎം) യോഗം ചേർന്നിരുന്നു. ഇതിൽ കുടുംബാംഗങ്ങളെയും വ്യക്തികളെയും ഉൾക്കൊള്ളുന്ന പ്യുവർ ടേം ലൈഫ് ഇൻഷുറൻസിനായുള്ള ചരക്ക് സേവന നികുതികളിൽ ഇളവ് ശുപാർശ ചെയ്തിരുന്നു . കൂടാതെ, മുതിർന്ന പൗരന്മാർക്കുള്ള എല്ലാ ആരോഗ്യ ഇൻഷുറൻസ് പോളിസികൾക്കും നികുതിയിളവും പാനലിന്റെ നിർദ്ദേശത്തിന്റെ ഭാഗമായി.
അതേസമയം സർക്കാർ നിർദ്ദേശങ്ങളെ കുറിച്ചും , ആരോഗ്യ ഇൻഷുറൻസിന് നികുതി ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട വരുമാന നഷ്ടത്തെ കുറിച്ച് ചർച്ച ചെയ്യാനുമായി കേന്ദ്ര-സംസ്ഥാന നികുതി ഉദ്യോഗസ്ഥർ അടങ്ങുന്ന ഫിറ്റ്‌മെൻ്റ് കമ്മിറ്റി യോഗം ചേരും. ഇതിനു ശേഷമായിരിക്കും ഇൻഷുറൻസുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം വരുന്നത്.
ഔദ്യോഗിക കണക്കുകൾ പ്രകാരം, 2022-23 സാമ്പത്തിക വർഷത്തിൽ, മൊത്തം ആരോഗ്യ ഇൻഷുറൻസ് പ്രീമിയങ്ങൾ ഏകദേശം 90,032 കോടി രൂപയായിരുന്നു, വ്യക്തിഗത ആരോഗ്യ ഇൻഷുറൻസ് പ്രീമിയങ്ങൾ 35,300 കോടി രൂപ സംഭാവന ചെയ്തു
Discussion about this post