അഹമ്മദാബാദ്: ഗുജറാത്തിലെ പ്രശസ്ത ക്ഷേത്രത്തിൽ നിന്ന് സ്വർണമാല മോഷ്ടിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തതായി പോലീസ്. പഞ്ച് മഹൽ ജില്ലയിലെ പാവഗഢ് മലനിരകളിൽ സ്ഥിതി ചെയ്യുന്ന മഹകാളി ക്ഷേത്രത്തിലെ 78 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാലയാണ് മോഷ്ടിച്ചത്.
ഒക്ടോബർ 28 ന് ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ നിന്ന് 78 ലക്ഷം രൂപയുടെ ആറ് സ്വർണ്ണ മാലകളും രണ്ട് സ്വർണ്ണം പൂശിയ സാധനങ്ങളും മോഷ്ടിച്ച പ്രതി വിദുർഭായി വാസവയെ സൂറത്തിൽ നിന്ന് അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. ക്ഷേത്രത്തിലും പരിസരത്തുമായി സ്ഥാപിച്ചിട്ടുള്ള 150 ഓളം സിസിടിവി ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ സ്‌കാൻ ചെയ്തോടെയാണ് പ്രതിയോട് അടുത്തത്.
പഞ്ച്മഹൽ പോലീസ് സംഘം 200 കിലോമീറ്റർ അകലെയുള്ള വാസവയുടെ വീട്ടിലെത്തി ഇയാളെ പിടികൂടി. ചോദ്യം ചെയ്യലിൽ മോഷണം നടത്തിയതായി ഇയാൾ സമ്മതിച്ചതായും പോലീസ് വ്യക്തമാക്കി. ക്ഷേത്രത്തിൽനിന്ന് മോഷ്ടിച്ച സ്വർണാഭരണങ്ങളും മറ്റ് സാധനങ്ങളും ഇയാളുടെ പക്കൽ നിന്ന് കണ്ടെടുത്തതായി എസ്പി അറിയിച്ചു.
Discussion about this post