നടൻ ബാലയുടെ നാലാമത്തെ കല്യാണത്തോടെ സോഷ്യൽ മീഡിയയിൽ വൻ തരംഗമാണ് സൃഷ്ടിക്കുന്നത് താരം. ബാല എന്ത് ചെയ്താലും ഇപ്പോൾ അത് വൈറലാണ്. താരം ഇപ്പോൾ ലൈഫിൽ എന്ത് നടന്നാലും അത് സോഷ്യൽ മീഡിയിയിൽ പങ്ക് വയ്ക്കാൻ മറക്കാറില്ല . ഇപ്പോഴിതാ മറ്റൊരു പോസ്റ്റുമായി എത്തിയിരിക്കുകയാണ്.
കേക്ക് മുറിച്ച് ഭാര്യക്കും സുഹൃത്തുക്കൾക്കും ഒപ്പം സന്തോഷം പങ്കിടുന്ന കാഴ്ചയാണ് ഈ വീഡിയോയിൽ ഉള്ളത്. കേക്ക് മുറിച്ച് ബാല ആദ്യം നൽകുന്നത് കോകിലയ്ക്കാണ്. ഇവരുടെ വിവാഹത്തിൽ പങ്കെടുത്ത ചിലരെയും ഈ വീഡിയോയിൽ കാണാം.
അല്ല എന്തിനാണ് കേക്ക് മുറി എന്ന് വ്യക്തമല്ല. ബാലയുടെ ജന്മദിനം വരാനിരിക്കുന്നതേയുള്ളൂ എന്നാണ് ഇന്റർനെറ്റിലെ വിവരം. അതായത് ഡിസംബർ മാസത്തിലാണ് ബാലയ്ക്ക് ജന്മദിനം. അങ്ങനെയെങ്കിൽ, ഇത് പിറന്നാൾ ആഘോഷമാകാൻ സാധ്യതയില്ല. അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു, എല്ലാവർക്കും നന്ദി’ എന്നാണ് ബാല നൽകിയിട്ടുള്ള ക്യാപ്ഷൻ.
എന്നാൽ വീഡിയോക്ക് സ്ഥിരമുള്ള തെറി വിളികൾക്ക് ഒരു കുറവും ഇല്ല. നിരവധി കമന്റുകളാണ് ആളഴുകൾ കുറിക്കുന്നത്.
ഈ പോസ്റ്റും അക്കാര്യത്തിൽ വ്യത്യസ്തമല്ല. ‘വളരെ കുറച്ച് ദിവസം മാത്രം കാണാറുള്ള…. മനോഹര..മായ… കാഴ്ച്ച’, ‘കഴിഞ്ഞ നാല് കല്യാണത്തിനും വരാൻ പറ്റിയില്ല അഞ്ചാമത്തെ കല്യാണത്തിനെങ്കിലും നേരത്തെ എത്താൻ നോക്കാം… ആശംസകൾ’, ‘എലിസബത്തിനെ ഓർമ്മ വരുന്നു’, ‘അടുത്ത വർഷം വേറെയൊരു പെണ്ണിന് കൊടുക്കും അതാണ് ബാലാ’ എന്നിങ്ങനെ പോകുന്നു വിമർശന കമന്റുകൾ.
Discussion about this post