ന്യൂഡൽഹി : ഭീകര രഹിത ഇന്ത്യ കെട്ടിപ്പടുക്കാൻ മോദി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഭീകരതയ്‌ക്കെതിരെ സീറോ ടോളറൻസ് നയം പിന്തുടർന്ന് ഭീകരതയുടെ വേരറക്കാൻ സർക്കാർ തയ്യാറാണ് എന്ന് അമിത് ഷാ എക്‌സിൽ കുറിച്ചു.
ദേശീയ സുരക്ഷയെ ബാധിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ചും ചർച്ച ചെയ്യുന്നതിനുള്ള പ്രവർത്തന സേനകളുടെയും സാങ്കേതിക , നിയമ ഫോറൻസിക് വിദഗ്ദരുടെയും തീവ്രാവാദ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന എജൻസികളും എപ്പോഴും ഇതിനെ കുറിച്ച് ചർച്ച ചെയ്യാൻ വാർഷിക സമ്മേളനം സർക്കാർ നടത്തി വരുന്നു. അതിൽ വളർന്നുവരുന്ന സാങ്കേതിക വിദ്യകൾ, അന്താരാഷ്ട്ര നിയമ സഹകരണം, ഇന്ത്യയിലുടനീളമുള്ള വിവിധ തീവ്രവാദം തകർക്കുന്നതിനുള്ള തന്ത്രങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വെല്ലുവിളികളും അവസരങ്ങളും സമ്മേളനത്തിൽ ചർച്ച ചെയ്യുന്നത്.
സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ, തീവ്രവാദ വിരുദ്ധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന കേന്ദ്ര ഏജൻസികളിലെയും വകുപ്പുകളിലെയും ഉദ്യോഗസ്ഥർ , ഫോറൻസിക്, സാങ്കേതികവിദ്യ തുടങ്ങിയ അനുബന്ധ മേഖലകളിലെ വിദഗ്ധരുമാണ് കോൺഫറൻസിൽ പങ്കെടുക്കുന്നത് എന്ന് അമിത് ഷാ കൂട്ടിച്ചേർത്തു.
Discussion about this post