രാജ്യം ടെലികോം രംഗത്ത് മുൻപെങ്ങുമില്ലാത്ത മത്സരാധിഷ്ഠിത ട്രെൻഡിലൂടെയാണ് കടന്ന് പോകുന്നത്. ഓരോ കമ്പനികളും ആകർഷകമായ പ്ലാനുകൾ തയ്യാറാക്കിയാണ് ഉപഭോക്താക്കളെ കയ്യിലെടുക്കുന്നത്. ടെലികോ കമ്പനികൾ താരിഫ് നിരക്കുകൾ ഉയർത്തിയതോടെ മൊബൈൽ റീചാർജുകൾക്ക് ചെലവേറിയിരിക്കുകയാണ്.
എന്നിരുന്നാലും കുറഞ്ഞ നിരക്കിൽ ഉപഭോക്താക്കൾക്ക് പ്ലാനുകൾ നൽകുന്നത് ജിയോയും ബിഎസ്എൻഎല്ലും ആണ്. ഇപ്പോഴിതാ ജിയോ അൺലിമിറ്റഡ് 5ജി പ്ലാനുകൾ പരിഷ്‌കരിച്ചിരിക്കുകയാണ്. നേരത്തെ 239 രൂപയോ അതിന് മുകളിലോ ഉള്ള റീച്ചാർജുകൾക്കൊപ്പം അൺലിമിറ്റഡ് 5ജി നൽകിയിരുന്നു. എന്നാൽ ഇപ്പോൾ 2ജിബി പ്രതിദിന ഡാറ്റയുള്ള പ്ലാനുകൾക്കൊപ്പം മാത്രമായി അത് ചുരുങ്ങി.
ഇപ്പോൾ പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ് ജിയോ. ഇനി 198 രൂപയ്ക്കും അൺലിമിറ്റഡ് 5ജി ലഭിക്കും. ഓഗസ്റ്റിലാണ് ഈ പുതിയ പ്ലാൻ അവതരിപ്പിച്ചത്. ജിയോയുടെ മാത്രമല്ല ഇന്ത്യൻ വിപണിയിൽ ലഭ്യമായ കുറഞ്ഞ നിരക്കിലുള്ള 5ജി അൺലിമിറ്റഡ് പ്ലാനും ഇത് തന്നെയാണെന്നാണ് വിവരം. ഇതിനൊപ്പം അൺലിമിറ്റഡ് കോളിങ് സൗകര്യവും ലഭിക്കുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇതിനു പുറമേ ദിവസേന 100 എസ്എംഎസും ചെയ്യാം. ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് സബ്‌സ്‌ക്രിപ്ഷനുകളും ഉപയോഗിക്കാൻ കഴിയുമെന്നത് ബോണസ് പോയിന്റ്. വാലിഡിറ്റി കുറവാണെങ്കിലും അൺലിമിറ്റഡ് 5ജി ഡാറ്റ ഉപയോഗിക്കാനാകുമെന്നതാണ് ഈ പ്ലാനിന്റെ മറ്റൊരു സവിശേഷത.
Discussion about this post