എറണാകുളം: എറണാകുളം തൃക്കാക്കരയിലെ ഹോട്ടലുകളിൽ ആരോഗ്യവകുപ്പിന്റെ വ്യാപക പരിശോധന. പ്രദേശത്തെ വിവിധ കടകളിൽ നിന്നും പളകിയ ഭക്ഷണങ്ങൾ കണ്ടെത്തി. കാക്കനാട് കുന്നുംപുറത്തെ ഒറിഗാമി റെസ്‌റ്റോറന്റ്, ഫുൾ ഓൺ കഫേ, സലാം തട്ടുകട എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണപദാർത്ഥങ്ങൾ കണ്ടെത്തിയത്.
ഇൻഫോപാർക്ക, കളക്ടറേറ്റ് പരിസരത്തിന് സമീപമുള്ള ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. പഴകിയ ചിക്കൻ, ബീഫ്, പൊറോട്ട, ഫ്രൈഡ് റൈസ്, നൂഡിൽസ് എന്നിവയാണ് പിടികൂടിയവയിൽ ഏറെയും. കഴിഞ്ഞ ആഴ്ച ഇവിടങ്ങളിലെ ഹോട്ടലുകളിൽ പരിശോധന നടത്തിയിരുന്നു. കൂടുതൽ ഹോട്ടലുകളെ പറ്റി നഗരസഭയ്ക്ക് പരാതി ലഭിച്ചിരുന്നു. ഇതേതുടർന്നാണ് മിന്നൽ പരിശോധന നടത്തിയത്.
Discussion about this post