ചൂയിംഗ് ഗം ഒരുതവണയെങ്കിലും കഴിക്കാത്ത ആളുകൾ ഉണ്ടകില്ല. വായ്‌നാറ്റം അകറ്റാനും സമ്മർദ്ദധം കുറയ്ക്കാനും വെറുതെ ഒരു രസത്തിനായും ചൂയിംഗ് ഗം കഴിക്കുന്ന നിരവധി പേരുണ്ട്. ചിലർക്ക് മദ്യവും പുകവലിയുമൊക്കെ പോലെ ചൂയിംഗവും ഒരു അഡിക്ഷനായി മാറിയിട്ടുണ്ടാകും.
എന്നാൽ സ്ഥിരമായി ചൂയിംഗ് ഗം ദീർഘനേരം വായിലിട്ടു ചവയ്ക്കുന്ന ശീലം നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ഒരു ദിവസം 15 മിനിറ്റിൽ കൂടുതൽ ചൂയിംഗ് ഗം വായിലിട്ടു ചവച്ചാൽ പോലും പല ആരോഗ്യ പ്രശ്‌നങ്ങളും നിങ്ങളെ തേടിയെത്തും. എന്നാൽ, പലരും ഒരു ദിവസം ഒരു ചൂയിംഗ് ഗം തന്നെ മണിക്കൂറുകളോളം ചവച്ചുകൊണ്ട് നടക്കുന്നവരാണ്.
ചൂയിംഗ് ഗം ദീർഘ നേരം ചവയ്ക്കുന്നത് താടിയെല്ലിനും ചെവിക്കും വേദനയുണ്ടാക്കാൻ കാരണമാകും. ഇത് തലവേദനയും ഉണ്ടാകാന കാരണമാകും. പലതരം കളറുകളിലും ഫ്ളേവറുകളിലും ആണ് ചൂയിംഗ് ഗം നമ്മുടെ കയ്കളിലെത്തുക. ഇതിൽ പഞ്ചസാരയില്ലാത്ത ചൂയിംഗത്തിലും ആസിഡിന്റെ അംശം ഉണ്ടാകും ഇത് ഡെന്റൽ ഇറോഷന് കാരണമായേക്കാം. ഇത്തരത്തിലുള്ള ചൂയിംഗ് ഗം ചവക്കുന്നത് പല്ലിന്റെ ഇനാമൽ നഷ്ടപ്പെടുത്തുകയും ദന്ത രോഗങ്ങൾക്ക് കാരണമാകുകയും ചെയ്യും.
ദീർഘനേരം ഗം ചവയ്ക്കുന്നത് ഗ്യാസിന്റെ പ്രശ്‌നങ്ങൾക്കും കാരണമായേക്കാം. ഇത് വയറുവീർക്കുന്നതിലേക്കും അസ്വസ്ഥതയിലേക്കും നയിച്ചേക്കാം. ദീർഘനേരം ചൂയിംഗ് ഗം ചവയ്ക്കുന്നത് മെർക്കുറി പുറപ്പെടുവിക്കാനും ഇത് നാഡീസംബന്ധമായ പ്രശ്‌നങ്ങളിലേക്കും മാനസിക വൈകല്യങ്ങളിലേക്കും വരെ നയിക്കാൻ കാരണമാകുമെന്ന് ആരോഗ്യവിദ്ധർ പറയുന്നു.
Discussion about this post