ഉണരുമ്പോഴെ വെറും വയറ്റില്‍ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിച്ചുനോക്കൂ. ഇത് വളരെ വലിയ ആരോഗ്യ നേട്ടങ്ങളാണ് ശരീരത്തിലുണ്ടാക്കുക. ഇതൊരു ദൈനംദിന ജീവിതരീതിയുടെ ഭാഗമാക്കി മാറ്റുകയാണെങ്കില്‍ എന്തൊക്കെ നേട്ടങ്ങളാണ് ഉണ്ടാവുകയെന്ന് നോക്കാം.
ദഹനത്തെ സഹായിക്കുന്നു
ദിനം പ്രതി രാവിലെ വെറും വയറ്റില്‍ ചൂടുവെള്ളം കുടിക്കുന്നത് മലബന്ധത്തെ ഒഴിവാക്കുന്നു. കൂടാതെ സുഗമമായ ദഹനത്തിനും അതുവഴി ദിവസം മുഴുവന്‍ ഊര്‍ജ്ജം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു.
ഡീടോക്‌സ് ചെയ്യാനുള്ള കഴിവ്
ശരീരത്തിനുള്ളിലെ വിഷലിപ്ത ഘടകങ്ങളെ ചൂടുവെള്ളം പുറന്തള്ളുന്നു. മാത്രമല്ല അവയവങ്ങള്‍ക്ക് ഒരു പുത്തന്‍ ഊര്‍ജ്ജം പകരുകയും ചെയ്യുന്നു.
വണ്ണവും ശരീരഭാരവും കുറയ്ക്കുന്നു
ചൂടുവെള്ളം മെറ്റാബോളിസത്തെ പ്രോത്സാഹിപ്പിക്കുന്നു അതുവഴി ശരീര ഭാരം കുറയ്ക്കാനും കൊഴുപ്പിനെ അലിപ്പിക്കാനും സഹായകരമാകുന്നു.
രക്തചംക്രമണം
ശരീരത്തിലെ രക്തക്കുഴലുകള്‍ വികസിക്കാന്‍ ചൂടുവെള്ളം സഹായിക്കുന്നു, അത് രക്തചംക്രമണത്തെ ത്വരിതപ്പെടുത്തുകയും ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
വേദനസംഹാരി
ചൂടുവെള്ളം പൊതുവെ ഒരു വേദനാസംഹാരിയാണ് പേശിവേദനയൊക്കെ നീക്കി ഇത് സൗഖ്യം പകരുന്നു.
Discussion about this post