പഴയ കോയിനുകളുടെയും നോട്ടുകളുമെല്ലാം കളക്ഷൻ ചെയ്യുന്ന നിരവധി ആളുകളെ നമ്മൾ കണ്ടിട്ടുണ്ട്. കുട്ടിക്കാലത്ത് സ്‌കൂളുകളില്ലൊം നമ്മൾ ഈ കളക്ഷനുകൾ ചെയ്തിട്ടുണ്ട്. എന്നാൽ, അങ്ങനെയുള്ളവർക്ക് ഇനി വരാൻ പോകുന്നത് ഭാഗ്യ കാലഘട്ടമാണ്.
ഇപ്പോഴിതാ ഇത്തരം പഴയ രൂപാ നോട്ടുകളുടെയും നാണയങ്ങളുടെയും ഡിമാൻഡ് കുത്തനെ ഉയർന്നിരിക്കുകയാണ്. ഓൺലൈനായി ഇവ ലേലം ചെയ്യുമ്പോൾ ലക്ഷക്കണക്കിന് രൂപ വരെ നേടാനുള്ള അവസരമാണ് എത്തിയിരിക്കുന്നത്.
കോയിൻ ബസാർ എന്ന പ്ലാറ്റ്‌ഫോമിലാണ് ഇത്തരം ലേലങ്ങൾ നടക്കാറ്. പഴയ നാണയങ്ങൾ, ഒരു രൂപയുടെയും രണ്ട് രൂപയുടെയുമെല്ലാം നോട്ടുകൾ എന്നിവ വൻ തുകയ്ക്കാണ് ഈ ലേലത്തിൽ വിറ്റുപോയത്. ഒരു രൂപയുടെ ഒരു നോട്ടിന് ഏകദേശം ഏഴ്‌ലക്ഷം രൂപവരെ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
നാമെല്ലാം ഒരു വിലയും നൽകാതെ വലിച്ചെറിഞ്ഞ് കളയാറുള്ള ഈ നോട്ടുകൾക്ക് ഇത്രയും വലിയൊരു മൂലം കിട്ടുമോ എന്ന് ചിലപ്പോൾ നിങ്ങൾക്ക് തോന്നാം. എന്നാൽ, ഈ നോട്ടുകളുടെ ചരിത്രപരമായ പ്രാധാന്യം കണക്കിലെടുത്താണ് ഇത്രയേറെ തക പ്രതിഫലമായി നിങ്ങൾക്ക് ലഭിക്കുക. 29 വർഷങ്ങൾക്ക് മുമ്പാണ് ഇന്ത്യയിൽ ഒരു രൂപ നോട്ടിന്റെ അച്ചടി ഇന്ത്യാ ഗവൺമെന്റ് നിർത്തലാക്കിയത്. ഏകദേശം 80 വർഷത്തോളം പഴക്കമുള്ള നോട്ടുകളിൽ നിന്നാണ് ലക്ഷങ്ങൾ സമ്പാദിക്കാനുള്ള അവസരം ലഭിക്കുക.
Discussion about this post