സൗന്ദര്യപരിപാലനം ഇന്ന് എല്ലാവരും പിന്തുടരുന്ന കാര്യമാണ്. സ്ത്രീയെന്നോ പുരുഷനെന്നോ എന്നില്ല. കാഴ്ചയിൽ ആകർഷകമായിരിക്കുക എന്നതാണ് പ്രധാനപ്പെട്ടകാര്യം. സൗന്ദര്യപരിപാലനത്തിൽ സ്ത്രീകളും ചിലപുരുഷന്മാരും ശ്രദ്ധിക്കുന്നകാര്യമാണ് നഖങ്ങൾ ഭംഗിയാക്കുക എന്നത്. പെഡിക്യൂറും മാനിക്യൂറും ചെയ്ത് കൈകാൽവിരലുകളും നഖങ്ങളും ഭംഗിയാക്കുന്നു.
നഖങ്ങൾ ഭംഗിയായി സൂക്ഷിക്കാനായി പൊതുവെ ആളുകൾ ഉപയോഗിക്കുന്ന ഒന്നാണ് നെയിൽപോളിഷുകൾ. പലനിറത്തിൽ ഇന്ന് നെയിൽപോളിഷുകൾ ലഭ്യമാണ്. എന്നാൽ ഇന്ന് വിപണിയിലുള്ള പല നെയിൽപോളിഷുകളിലും ദോഷകരമായ കെമിക്കലുകളുടെ അതിപ്രസരമാണ് ഉള്ളത്. പലതും നമുക്ക് രോഗങ്ങൾ ഇങ്ങോട്ട് കൊണ്ട് തരുന്നു. നെയിൽപോളിഷുകളിലെ കെമിക്കലുകൾ പാൻക്രിയാസ് കാൻസറിന് വരെ കാരണമാകുന്നുവെന്ന് പറഞ്ഞാൽ നെറ്റി ചുളിക്കരുത്. നെയിൽപോളിഷ് നഖത്തിലിട്ടാൽ വരെ നമ്മുടെ ചർമ്മത്തിലൂടെ ശരീരത്തിന് അകത്തെത്തുന്നു.
നെയിൽപോളിഷിൽ ദോഷകരമായ വസ്തുക്കൾ ഉണ്ടെന്ന് പറഞ്ഞല്ലോ.. സാധാരണയായി ഫോർമാൽഡിഹൈഡ്,ഡൈ ബ്യൂട്ടെൽ പെസ്തലേറ്റ് അഥവാ ഡിബിപി,ടൊളുവിൻ എന്നിങ്ങനെയുള്ള കെമിക്കലുകളാണ് അടങ്ങിയിരിക്കുന്നത്. ഇത് കാരമം വായുസഞ്ചാരം കുറഞ്ഞ സ്ഥലത്ത് നിന്ന് നെയിൽപോളിഷ് ഇടുന്നത് ആസ്ത്മ,ലംഗ്‌സ് തുടങ്ങിയ പ്രശ്‌നങ്ങൾ ഉണ്ടാകുന്നതിന് കാരണമാകും. നെയിൽപോളിഷിന്റെ പ്രത്യേകമണം തലവേദന,മനംപിരട്ടൽ,തലചുറ്റൽ എന്നിവയ്ക്കും കാരണമാകുന്നു.
ഇവ ഉള്ളിൽ ചെന്നാൽ അൾസർ,വയറുവേദന,വയറിളക്കം എന്നിവയ്ക്ക് വരെ കാരണമാകും.ഫോർമാൽഡിഹൈഡ് തലച്ചോറിനെ വരെ ബാധിയ്ക്കുന്ന ഒന്നാണ്. അപസ്മാരം പോലുളള പ്രശ്നങ്ങൾ ഉണ്ടാകാം, ലിവർ, കിഡ്നി പ്രശ്നങ്ങളുണ്ടാകും. നെയിൽപോളിഷ് റിമൂവറിലെ അസെറ്റോൾ എന്ന ഘടകം പോലും നഖത്തിന് പ്രശ്‌നമാണ്. തൈറോയ്ഡ് പ്രശ്നങ്ങളും ഗൈനക്കോളജിക്കൽ പ്രശ്നങ്ങളും ഇത് പലപ്പോഴുമുണ്ടാക്കാം
ചില നെയിൽ പോളിഷുകളിൽ ത്രീ ഫ്രീ അല്ലെങ്കിൽ ടു ഫ്രീ എന്ന് എഴുതി വച്ചുകാണും. ഇത്തരത്തിലുള്ളത് നോക്കി വാങ്ങുക. ഇതിൽ ടോളുവിൻ കാണില്ല സെവൻ ഫ്രീ, 10 ഫ്രീ എല്ലാം വാങ്ങാൻ ലഭിയ്ക്കും. ഇത്തരം നെയിൽ പോളിഷുകൾ വാങ്ങി ഉപയോഗിയ്ക്കുക. ഇവയ്ക്ക് തിളക്കം ചിലപ്പോൾ കുറയും, എന്നാലും ദോഷമില്ല.
കുതിർത്തുവയ്ക്കുന്ന ജെൽ മാനിക്കൂറുകൾ, പൗഡർ മാനിക്കൂറുകൾ എന്നിവ ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ അത് നെയിൽ പോളിഷുകൾ ഉപയോഗിക്കുന്നതിനേക്കാൾ ദോഷകരമാണ്.
Discussion about this post