ന്യൂയോർക്ക്: കഴിഞ്ഞ ദിവസമാണ് അമേരിക്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നത്. ഏവരെയും ഞെട്ടിച്ച് കൊണ്ട് ഒരിക്കൽ കൂടി ഡൊണാൾഡ് ട്രംപ് പ്രസിഡന്റായി. ഫലപ്രഖ്യാപനത്തിന് പിന്നാലെ വൈറ്റ് ഹൗസിലേക്ക് എത്തിയ ട്രംപിന്റെ കൈവശം ഒരു കറുത്ത ബാഗുണ്ടായിരുന്നു. ഈ ബാഗിലാണ് ഇപ്പോൾ ലോകരാജ്യങ്ങളുടെ ശ്രദ്ധ.
വിജയിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസം തന്നെ അദ്ദേഹം പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഇതിന്റെ ചിത്രങ്ങൾ
സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് കയ്യിലെ കറുത്ത ബാഗിൽ ശ്രദ്ധ പതിഞ്ഞത്. ബാഗിനെക്കുറിച്ചുള്ള ചർച്ച കൊഴുത്തതോടെ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ ബിൽ ഗുല്ലി പ്രതികരണവുമായി രംഗത്ത് എത്തി.
ആണവശക്തിയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ബാഗിനുള്ളിൽ ഉള്ളത് എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ബാഗിനുള്ളിൽ രണ്ട് പുസ്തകം ഉണ്ട്. ഈ പുസ്തകത്തിലൊന്നിൽ ആണവശക്തിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉള്ളത്. മറ്റൊന്നിൽ ആകട്ടെ മറ്റ് ചില രഹസ്യവിവരങ്ങളും ഉണ്ട്. ഇത് സംബന്ധിച്ച് കൂടുതൽ വെളിപ്പെടുത്തലുകൾ നടത്താൻ കഴിയില്ല എന്നാണ് അദ്ദേഹം പറയുന്നത്.
ബാഗിനുള്ളിൽ 10 പേജുകൾ ഉള്ള മറ്റൊരു ഡോക്യുമെന്റ് കൂടിയുണ്ട്. എമർജൻസി ബ്രോഡ്കാസ്റ്റ് സംവിധാനത്തെക്കുറിച്ചുള്ള വിവരങ്ങളാണ് ഇതിൽ ഉള്ളത്. ഇതിന് പുറമേ ഇൻക് കാർഡും ഉണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
Discussion about this post