ഇസ്ലാമാബാദ്: മാതൃസഹോദരനെ വിവാഹം കഴിച്ച യുവതിയ്‌ക്കെതിരെ വ്യഭിചാര കുറ്റം ചുമത്തി പാക് ശരീഅത്ത് കോടതി. യുകെ സ്വദേശിനിയായ യുവതിയ്‌ക്കെതിരെയാണ് കോടതി നടപടി സ്വീകരിച്ചത്. 2021 ലായിരുന്നു യുവതി അമ്മാവനെ വിവാഹം ചെയ്തത്.
കുടുംബവുമായി യുകെയിലേക്ക് പോകുന്നതിന് വേണ്ടിയാണ് യുവതി പാകിസ്താനിൽ എത്തിയത്. എന്നാൽ കുടുംബത്തെ കൊണ്ടുപോകാൻ നിയമങ്ങൾ തടസ്സമായി. ഇത് പരിഹരിക്കുന്നതിന് വേണ്ടി അമ്മാവനെ വിവാഹം ചെയ്യാൻ 30 കാരിയായ യുവതി നിർബന്ധിതയാകുകയായിരുന്നു. തുടർന്ന് ഒരു മാസം ഭർതൃവീട്ടിൽ യുവതി തുടർന്നു. ഇതിനിടെ ഗർഭിണിയുമായി.
ഇതിന് പിന്നാലെ യുവതി കുടുംബവുമായി തിരികെ മടങ്ങി. എന്നാൽ ഭർത്താവ് പാകിസ്താനിൽ തന്നെ തുടരുകയായിരുന്നു. ഇതിനിടെ കാര്യങ്ങൾ എല്ലാം അറിഞ്ഞ ചില അയൽവാസികൾ ശരീഅത്ത് കോടതിയെ സമീപിക്കുകയായിരുന്നു. ഇവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു യുവതിയ്ക്ക് നേരെ വ്യഭിചാര കുറ്റം ചുമത്തിയത്.
ഇതിന് പിന്നാലെ കാര്യങ്ങൾ വിശദമാക്കി യുവതി രംഗത്ത് എത്തി. സാഹചര്യങ്ങളെ തുടർന്നാണ് അമ്മാവനെ വിവാഹം ചെയ്തത് എന്നായിരുന്നു യുവതി പറഞ്ഞത്. എന്നാൽ നിയമ നടപടിയുമായി കോടതി മുന്നോട്ട് പോകുകയായിരുന്നു. വ്യഭിചാര കുറ്റത്തിന് മരണം വരെ കല്ലെറിയുകയാണ് ശിക്ഷ. കോടതി വ്യഭിചാര കുറ്റം ചുമത്തിയതിന് പിന്നാലെ ഒളിവിൽ പോയ അമ്മാവൻ അറസ്റ്റിലായിട്ടുണ്ട്.
Discussion about this post