ഷിംല: മുഖ്യമന്ത്രിയ്ക്കായി കരുതിയിരുന്ന കേക്കുകളും സമൂസകളും സുരക്ഷാ ഉദ്യോഗസ്ഥർക്ക് നൽകിയ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ഹിമാചൽ പ്രദേശ് സർക്കാർ. മുഖ്യമന്ത്രി സുഖ് വീന്ദർ സിംഗ് സുഖുവിനായി നീക്കിവച്ച സമൂഹസകും കേക്കുകളുമാണ് അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നൽകിയത്. ഈ കഴിഞ്ഞ ഒക്ടോബർ 21 നാണ് സംഭവം.
സിഐഡി ആസ്ഥാനത്ത് എത്തിയതായിരുന്നു മുഖ്യമന്ത്രി. എന്നാൽ അദ്ദേഹത്തിന് നൽകാനായി പ്രദേശത്തെ പ്രമുഖ ഹോട്ടലിൽ നിന്ന് മൂന്ന് പെട്ടി സമൂസകളും വരുത്തിച്ചു. ഇത് സുരക്ഷാ ഉദ്യോഗസ്ഥർക്ക് വിളമ്പുകയായിരുന്നു.സംഭവത്തിൽ കടുത്ത വിമർശനവുമായി ബിജെപി രംഗത്തെത്തി. മുഖ്യമന്ത്രിയുടെ സമൂഹസയിൽ മാത്രമാണ് കോൺഗ്രസിന് താത്പര്യമെന്നും സംസ്ഥാനത്തിന്റെ വികസനത്തിൽ അല്ലെന്നും ബിജെപി കുറ്റപ്പെടുത്തി.
ഐജി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥൻ മുഖ്യമന്ത്രിയുടെ സന്ദർശനത്തിനായി ഹോട്ടലിൽ നിന്ന് ഭക്ഷണസാധനങ്ങൾ വാങ്ങാൻ പോലീസ് സബ് ഇൻസ്പെക്ടറോട് (എസ്‌ഐ) ആവശ്യപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു.എഎസ്‌ഐയും ഹെഡ്കോൺസ്റ്റബിളും ഹോട്ടലിൽ നിന്ന് സീൽ ചെയ്ത മൂന്ന് പെട്ടികളിലായി പലഹാരങ്ങൾ കൊണ്ടുവന്ന് എസ്‌ഐയെ അറിയിച്ചു. മൂന്ന് പെട്ടികളിലെ ലഘുഭക്ഷണം മുഖ്യമന്ത്രിക്ക് നൽകണോ എന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ടൂറിസം വകുപ്പ് ജീവനക്കാരോട് ചോദിച്ചപ്പോൾ മെനുവിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥർ മൊഴിയിൽ പറഞ്ഞു.ഹോട്ടലിൽ നിന്ന് ലഘുഭക്ഷണം എത്തിക്കാനുള്ള ചുമതല എഎസ്‌ഐയെയും ഹെഡ് കോൺസ്റ്റബിളിനെയും നിയോഗിച്ച എസ്‌ഐക്ക് മാത്രമേ മൂന്ന് പെട്ടികളും മുഖ്യമന്ത്രിയ്ക്ക് നൽകാനുള്ളതാണെന്ന് അറിയാമായിരുന്നുവെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
Discussion about this post