ഇന്ത്യന്‍ ടെലിവിഷനില്‍ ഏറ്റവും ജനപ്രീതിയുള്ള റിയാലിറ്റി ഷോ ആയ ബിഗ് ബോസിന് ഇനി പുതിയ അവതാരകന്‍. സല്‍മാന്‍ ഖാന്‍ അവതരിപ്പിക്കുന്ന ഹിന്ദി ബിഗ് ബോസിലാണ് ഇനി പുതിയ അവതാരകന്‍ എത്തുന്നത്. പല ഭാഷകളില്‍ വച്ച് ഹിന്ദി ബിഗ് ബോസിനാണ് ഏറ്റവുമധികം പ്രേക്ഷകരുള്ളത്. സല്‍മാന്‍ ഖാന്റെ സാന്നിധ്യം തന്നെയാണ് ഏറ്റവും കൂടുതൽ ഷോ ഹിറ്റ് ആക്കി മാറ്റിയതും.
ഇപ്പോഴിതാ സല്‍മാന്‍ ഖാന് പകരം ബോളിവുഡില്‍ നിന്ന് മറ്റൊരാള്‍ ഷോയുടെ അവതാരക സ്ഥാനത്തേക്ക് എത്തുകയാണ് എന്ന വാർത്തകൾ ആണ്എത്തുന്നത്. താല്‍ക്കാലികമായാണ് ഷോയിലെ മാറ്റം. പുതിയ സിനിമയായ സിക്കന്തറിന്‍റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ഹൈദരാബാദിലാണ് താരം ഇപ്പോള്‍. അതുകൊണ്ട് തന്നെ ഇത്തവണത്തെ വാരാന്ത്യ എപ്പിസോഡുകളില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തിന് കഴിയില്ല. ഈ സാഹചര്യത്തില്‍, സല്‍മാന് പകരം പ്രമുഖ സംവിധായകന്‍ രോഹിത് ഷെട്ടിയെ കൊണ്ട് വരികയാണ് ബിഗ് ബോസ്.
ഈ വാരാന്ത്യത്തില്‍ രോഹിത് ഷെട്ടി ആയിരിക്കും മത്സരാര്‍ഥികളെയും പ്രേക്ഷകരെയും അഭിമുഖീകരിക്കുക. ഒപ്പം ചലച്ചിത്ര നിര്‍മ്മാതാവും ടെലിവിഷന്‍ പ്രൊഡ്യൂസറുമായ ഏക്ത കപൂറും ടി വി സെറീനയും ഷോയില്‍ എത്തും. ഒരു പ്രത്യേക സെഗ്മെന്‍റ് ഏക്ത കപൂര്‍ ആവും നയിക്കുക.
തന്നെയാണ് ചിത്രം സിങ്കം എഗെയ്നിന്‍റെ പ്രൊമോഷന്‍റെ ഭാഗമായി നേരത്തെ ബിഗ് ബോസ് 18 ല്‍ രോഹിത് ഷെട്ടി എത്തിയിരുന്നു. ഒപ്പം ചിത്രത്തിലെ നായകനായ അജയ് ദേവ്ഗണും ഉണ്ടായിരുന്നു.
Discussion about this post