വിവാഹവും ഹണിമൂൺ ആഘോഷവും മറ്റുമായി ദിയ കൃഷ്ണ സോഷ്യൽ മീഡിയയിൽ സജീവമാണ് . സോഷ്യൽ മീഡിയയിൽ മാത്രമല്ല സംരംഭക എന്നീ നിലകളിലും പ്രമുഖയാണ് കൃഷണകുമാറിന്റെ രണ്ടാമത്തെ മകൾ ദിയ. തിരുവനന്തപുരം നഗരത്തിൽ ഫാൻസി ആഭരണങ്ങളുടെ കച്ചവടമാണ് ഓസി എന്ന് വിളിക്കുന്ന ദിയ കൃഷ്ണയ്ക്ക്. ഓൺലൈൻ സെയിൽസ് ആണ് ഈ ബിസിനസിന്റെ പ്രധാന പ്ലാറ്റ്‌ഫോം. വീട്ടുകാർ ആരും സഹായിക്കാതെ, സ്വന്തം നിലയ്ക്കാണ് ഈ ബിസിനസ് കൊണ്ടുപോവുന്നത്.
എന്നാൽ കുറച്ച് ദിവസങ്ങളായി ദിയയുടെ ബിസിനസിനെ കുറിച്ചുള്ള നിരവധി വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ദിയ കൃഷ്ണയുടെ ബ്രാൻഡിന്റെ ഒരുൽപ്പന്നം വാങ്ങിയ ഒരാൾ അത് കേടുപാടുകൾ നിറഞ്ഞതായിരുന്നു എന്ന നിലയിൽ യൂട്യൂബിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ പേരിൽ കഴിഞ്ഞ ദിവസം ഒരു ചർച്ച നടന്നിരുന്നു. അത് ഫെയിക് ആണെന്ന് ദിയ വീണ്ടും വീണ്ടും ആണയിട്ടു പറയുന്നു. അതിനു ശേഷം താൻ നേരിടുന്ന വ്യക്തിപരമായ അധിക്ഷേപത്തെക്കുറിച്ചും ഈ സംഭവത്തെ കുറിച്ചും തുറന്ന് പറഞ്ഞ് രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ഈ സംഭവത്തെക്കുറിച്ചും ദിയയുടെ സ്വഭാവത്തെ കുറിച്ചും സംസാരിക്കുകയാണ് അമ്മ സിന്ധു കൃഷ്ണ .
സിന്ധു കൃഷ്ണയുടെ വാക്കുകൾ
ആളുകൾ എന്തറിഞ്ഞാട്ടാണ് ദിയയുടെ ബിസിനസിനെക്കുറിച്ച് ഈ രീതിയിൽ പറയുന്നത്. ആരെയെങ്കിലും വച്ച ഇത്തരത്തിൽ വീഡിയോകൾ ചെയ്യുന്നതിനെക്കാൾ ആ സമയം സ്വന്തമായി എന്തെങ്കിലും ചെയ്യുന്നതാണ് നല്ലത്. ഓസിയുടെ കയ്യിൽ നിന്ന് വാങ്ങുന്ന ആഭരണങ്ങൾ നല്ലതാണ്.
കുട്ടിക്കാലം മുതൽ അവൾ എല്ലാം കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്യും . ആദ്യമായി ഓസിയെ പുരികം ത്രെഡ് ചെയ്യാൻ കൊണ്ടുപോയി . അന്ന് ഓസി എട്ടിലായിരുന്നു പഠിച്ചിരുന്നത്. അന്ന് എന്റെ മനസിൽ പല തരത്തിലുള്ള ചിന്തകൾ വന്നു. അവൾടെ അടുത്ത് പോയി സഹായിക്കാം. കൂടെ നിൽക്കാം. അങ്ങനെ ആദ്യം ഹെന്ന ചെയ്യാനായി ഞാൻ അകത്തേക്ക് പോയി . വന്നിട്ട് പറഞ്ഞ് കൊടുത്ത് ത്രെഡ് ചെയ്യിപ്പിക്കാം എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ, കുറച്ച് കഴിഞ്ഞപ്പോൾ ഓസി തുള്ളിച്ചാടി വന്നിട്ട് ത്രെഡ് ചെയ്ത ഐ ബ്രോ എനിക്ക് കാണിച്ച് തരുകയാണ് . അന്ന് എനിക്ക് എന്തോ പോലെ യായി. ഞാൻ ഡിപ്രസ്ഡായി . എനിക്ക് അവൾക്കൊപ്പം നിൽക്കണമെന്നുണ്ടായിരുന്നു. അന്നുതൊട്ട് ഓസിയുടെ സ്വാഭാവത്തിലുള്ളതാണിത് .
Discussion about this post