ജോലിസമയത്ത് ഒരു സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് പറ്റിയ കയ്യബദ്ധമുണ്ടാക്കിയ ബഹളം ചില്ലറയല്ല. അദ്ദേഹം ഫോണില്‍ തന്റെ ഭാര്യയോട് പറഞ്ഞ ‘ഒക്കെ’യാണ് ഇവിടെ പ്രശ്‌നമായത്. സംഭവമിങ്ങനെ കാമുകന്റെ പേരില്‍ ഫോണിലൂടെ ഭാര്യയോട് വഴക്കിടുകയായിരുന്നു വിശാഖപട്ടണം സ്വദേശിയായ സ്റ്റേഷന്‍ മാസ്റ്റര്‍. തര്‍ക്കത്തിനിടെ ‘ഓകെ’ പറഞ്ഞ് അദേഹം ഫോണ്‍ വെച്ചു. എന്നാല്‍, തൊട്ടപ്പുറത്തുള്ള മൈക്രോഫോണ്‍ ഓണാണെന്ന് അദേഹം ഓര്‍ത്തില്ല.
മൈക്രോഫോണിലൂടെ ‘ഓക്കെ’ കേട്ടതോടെ ട്രെയിന്‍ പുറപ്പെടാനുള്ള സമ്മതമാണെന്ന് തെറ്റിദ്ധരിച്ച് ഉദ്യോഗസ്ഥര്‍ ട്രെയിന്‍ പോകാനുള്ള അറിയിപ്പ് നല്‍കി. നേരത്തെ രാത്രി യാത്ര വിലക്കിയ മാവോയിസ്റ്റ് പ്രദേശത്തേക്ക് ചരക്ക് ട്രെയിന്‍ അയക്കാനുള്ള സമ്മതമായാണ് ഈ ‘ഓക്കെ’യെ തെറ്റിദ്ധരിച്ചത്. അപകടമൊന്നും സംഭവിച്ചില്ലെങ്കിലും ഇതുവഴി റെയില്‍വേക്ക് 3 കോടി രൂപയുടെ നഷ്ടമാണ് നേരിട്ടത്. തുടര്‍ന്ന് സ്റ്റേഷന്‍ മാസ്റ്ററെ സസ്‌പെന്‍ഡ് ചെയ്തു.
നമുക്ക് വീട്ടില്‍വെച്ച് സംസാരിക്കാം, ഓകെയെന്ന് ഉച്ചത്തില്‍ പറഞ്ഞാണ് ഇദ്ദേഹം സംഭാഷണം അവസാനിപ്പിച്ചത്. ഈ ‘ഓക്കെ’യാണ് വിഷയമായി മാറിയത്. സസ്‌പെന്‍ഷന് പിന്നാലെ ദാമ്പത്യം വഷളായതോടെ ഉദ്യോഗസ്ഥന്‍ വിശാഖപട്ടണം കുടുംബ കോടതിയില്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കുകയും ചെയ്തിരുന്നു. സ്ത്രീധനവും ക്രൂരതയും സംബന്ധിച്ച പരാതിയും വ്യാജമാണെന്ന് തെളിഞ്ഞു. ഭാര്യയുടെ പ്രവൃത്തിയെ ക്രൂരമായി കണക്കാക്കുകയും കുടുംബ കോടതി വിധി റദ്ദാക്കുകയും ഇയാള്‍ക്ക് വിവാഹമോചനം അനുവദിക്കുകയും ചെയ്യുകയായിരുന്നു.
Discussion about this post