ഈഗോയും തെറ്റിദ്ധാരണകളും മാറ്റി വെച്ച് അമ്മയെ തിരിച്ചെത്തിക്കാൻ ചില വിട്ടുവീഴ്ചകളും ചർച്ചകളും ഉണ്ടാകണമെന്ന് നടൻ കുഞ്ചാക്കോ ബോബൻ. ആരോപണങ്ങൾ തെറ്റാണെങ്കിൽ അത് തെളിയ്‌ക്കേണ്ട കടമ കുറ്റാരോപിതർക്കുണ്ട്. എന്തും ആർക്കും വിളിച്ച് പറയാം . എന്നാൽ ഇത് എല്ലാം അവരുടെ കുടുംബത്തെയും ആണ് ബാധിക്കുന്നത് എന്ന് നടൻ പറഞ്ഞു.
സംഭവം നടന്നിട്ട് കുറച്ച് കാലങ്ങളായി . ഇപ്പോൾ ഇതിനെ കുറിച്ച് പറഞ്ഞിട്ട് എന്താണ് കാര്യം എന്ന് അറിയാം. ഇപ്പോൾ ഇതിന് പ്രസക്തിയില്ലെന്നും അറിയാം എന്നും നടൻ കൂട്ടിച്ചേർത്തു. അമ്മയുമായി ചില കമ്മ്യൂണിക്കേഷൻ പ്രശ്‌നങ്ങൾ ഉണ്ടായിട്ടുണ്ട്. മനപൂർവമായി സംഘടനയിൽ നിന്ന് മാറ്റിനിർത്തിയിട്ടോ മാറിനിന്നിട്ടോ ഇല്ല. അമ്മയെന്ന സംഘടന ഇപ്പോഴും പ്രിയപ്പെട്ടതാണ് തനിക്ക് .
ഈഗോയും തെറ്റിദ്ധാരണകളും മാറ്റി വെച്ച് എല്ലാവപൃരും തുറന്ന് സംസാരിക്കണം. അതിൽ മുതിർന്ന ആളുകളെന്നോ പുതിയ തലമുറയെന്നോ ഉള്ള വ്യത്യാസമില്ലാതെ എല്ലാവരും ചേർന്നാലെ നന്നാവുകയുള്ളൂ. എന്നാലേ അമ്മയെ തിരിച്ച് കൊണ്ടുവരാൻ സാധിക്കുകയോള്ളൂ. അമ്മയുടെ പ്രസിഡന്റായി പുതിയ ആളുകൾ വന്നുവെന്നത് കൊണ്ടുമാത്രം ഒന്നും ശരിയാവണമെന്നില്ല പൃഥിരാജും വിജയരാഘവൻ ചേട്ടനുമൊക്കെ പ്രസിഡന്റ് സ്ഥാനത്തേക്ക് നല്ലൊരു ഓപ്ഷനാണെന്നു കുഞ്ചാക്കോ ബോബൻ പറഞ്ഞു.
Discussion about this post