വൃത്തിയായി മുറിച്ചെടുക്കാന്‍ നല്ല പ്രയാസമുള്ള പഴമാണ് കൈതചക്ക. എന്നാല്‍ ഇപ്പോഴിതാ വെറും 17.85 സെക്കന്‍ഡില്‍ കൈതച്ചക്ക തൊലി കളഞ്ഞ് കഴിച്ച് ഗിന്നസ് ബുക്കില്‍ ഇടംനേടിയിരിക്കുകയാണ് യുഎസ്എയില്‍ നിന്നുള്ള റിച്ച് എല്ലെന്‍സണ്‍.
പൈനാപ്പിള്‍ പ്രിന്റുള്ള ഷര്‍ട്ടും ഷോര്‍ട്ട്സും ധരിച്ച്, സമചതുരക്കഷ്ണങ്ങളായി റിച്ച് വിദഗ്ധമായി കൈതച്ചക്ക അരിയുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ് ഇതിനു മുന്നേ, ഏപ്രിലില്‍ 27.07 സെക്കന്‍ഡില്‍ കൈതച്ചക്ക മുറിച്ച സ്വന്തം റെക്കോഡ് ആണ് റിച്ച് മറികടന്നത്. കൈതച്ചക്കയുടെ രണ്ടു വശങ്ങളും മുറിച്ചു മാറ്റിയ ശേഷം, തൊലി നീക്കം ചെയ്ത് കത്തി ഉപയോഗിച്ച് വേഗത്തില്‍ അരിയുന്നത് വിഡിയോയില്‍ കാണാം.
44 കാരനായ റിച്ച് ഈ റെക്കോഡ് നേടാനായി അപേക്ഷിച്ചതിന് ശേഷം മാസങ്ങളോളം പരിശീലിച്ചു, ഏകദേശം100 കൈതച്ചക്ക മുറിച്ചു നോക്കിയ ശേഷമാണ് ഇപ്പോഴുള്ള വേഗതയിലെത്തിയത്
കാലിഫോര്‍ണിയയില്‍ വെച്ച് നടന്ന റെക്കോഡ് മത്സരത്തിനായി 12 കൈതച്ചക്കയാണ് റിച്ച് വാങ്ങിച്ചത്. പുറംതൊലി നീക്കം ചെയ്തതിന് ശേഷം, പരമാവധി 3.8 സെ.മീ നീളമുള്ള കഷ്ണങ്ങളാക്കി പൈനാപ്പിള്‍ മുറിക്കണം. പരാജയപ്പെട്ട ഏഴു ശ്രമങ്ങള്‍ക്ക് ശേഷം, എട്ടാം തവണ അദ്ദേഹം വിജയം വരിക്കുകയായിരുന്നു. എന്നാല്‍ റിച്ചിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നുവരുന്നുണ്ട്.
കൈതച്ചക്കയുടെ ഭക്ഷ്യയോഗ്യമായ ഭൂരിഭാഗം മാംസളഭാഗവും കളഞ്ഞ ശേഷമാണ് റിച്ച് ഇത് അരിഞ്ഞെടുക്കുന്നതെന്ന് ഒട്ടേറെ ആളുകള്‍ പറയുന്നു. ഇതിനേക്കാള്‍ വേഗത്തില്‍ കൈതച്ചക്ക മുറിക്കുന്ന ആളുകളെ തങ്ങള്‍ക്ക് നേരിട്ട് അറിയാമെന്നും ചിലര്‍ പറഞ്ഞു.
Discussion about this post