ന്യൂഡൽഹി : ബിഎസ്എൻഎൽ കൂടുതൽ മികച്ച പ്ലാനുകളുമായി പിന്നേയും എത്തിയിരിക്കുകയാണ്. അതും പൈസ വസൂലാക്കുന്ന റീച്ചാർജ് പ്ലാനാണ് ബിഎസ്എൻഎൽ അവതരിപ്പിച്ചിരിക്കുന്നത്. ഏറ്റവും വലിയ സവിശേഷത എന്നത് 84 ദിവസത്തെ റീച്ചാർജിന് സ്വകാര്യ നെറ്റ്വർക്കുകൾ 800 ഉം, 900 ഉം രൂപ വരെ വാങ്ങുന്നിടത്ത് ബിഎസ്എൻഎൽ 100 ദിവസത്തിലേറെ വാലിഡിറ്റിയുള്ള പ്ലാനുകൾക്ക് 700 രൂപയിൽ താഴെ മാത്രമാണ് എന്നതാണ്.
130 ദിവസത്തെ വൻ വാലിഡിറ്റിയോടെയുള്ള ബിഎസ്എൻഎല്ലിൻറെ റീച്ചാർജ് പ്ലാനാണ് 699 രൂപയുടേത്. രാജ്യത്തിനുള്ളിൽ പരിധിയില്ലാത്ത കോളിംഗ് ഏതൊരു നെറ്റ്വർക്കിലേക്കും ഇത് ഉപയോഗിച്ച് വിളിക്കാം. ദിവസവും 100 സൗജന്യ എസ്എംഎസ് വീതവും നൽകുന്നു. ദിവസവും 512 എംബി ഡാറ്റ ഈ പ്ലാൻ വഴി സൗജന്യമായി ഉപയോഗിക്കാം.
105 വാലിഡിറ്റിയുള്ള പ്രീപെയ്ഡ് പ്ലാനാണ് 666 രൂപയുടേത്. ഈ റീച്ചാർജിലും രാജ്യത്തെ ഏതൊരു നെറ്റ്വർക്കിലേക്കും സൗജന്യ കോളിംഗും സൗജന്യ നാഷണൽ റോമിംഗും ലഭിക്കും. ദിവസം രണ്ട് ജിബി ഡാറ്റയും 100 സൗജന്യ എസ്എംഎസും 666 രൂപ പ്ലാനിലും ലഭിക്കും.
150 ദിവസത്തെ വാലിഡിറ്റിയിൽ വരുന്ന ബിഎസ്എൻഎൽ റീച്ചാർജ് പ്ലാനാണ് 397 രൂപയുടേത്. ഇതിൽ ആദ്യത്തെ 30 ദിവസം സൗജന്യ കോളുകൾ വിളിക്കാം. നാഷണൽ റോമിംഗും ഫ്രീയാണ്. രണ്ട് ജിബി അതിവേഗ ഡാറ്റയും ആദ്യ 30 ദിവസം ലഭിക്കും. ദിവസവും 100 സൗജന്യ എസ്എംഎസുകൾക്ക് പുറമെയാണിത്.
Discussion about this post