പോഷകങ്ങളുടെ കലവറയാണ് പാവയ്ക്ക, വിവിധ രോഗങ്ങള്‍ക്കും വൈറ്റമിനുകളുടെ അഭാവത്തിനും സിദ്ധൗഷധമായ ഇത് കയ്പ് മൂലം പലരും കഴിക്കാന്‍ തയ്യാറാകാറില്ല. എന്നാല്‍ കയ്പാണെന്ന് പറഞ്ഞ് പാവയ്ക്കയെ ഇനി ഒരിക്കലും അകറ്റി നിര്‍ത്തരുത്.
പോഷകങ്ങളാല്‍ സമ്പന്നമായതിനാല്‍ തന്നെ ഗര്‍ഭകാലത്തെ പ്രമേഹ സാധ്യത ഇല്ലാതാക്കാനും പാവയ്ക്ക നല്ലതാണ്. വിറ്റാമിനുകളാലും സിങ്ക്, അയണ്‍, പൊട്ടാസ്യം എന്നിവയാലും സമ്പന്നമായതിനാല്‍ അത് ഗര്‍ഭസ്ഥശിശുവിന്റെ നാഡീവളര്‍ച്ചയ്ക്കും വികാസത്തിനും സഹായിക്കുന്നു. പാവയ്ക്കയുടെ കയ്പ്പ് കളയാന്‍ ചില പൊടിക്കൈകള്‍ എന്തൊക്കെയെന്ന് നോക്കാം.
പാവയ്ക്ക വെള്ളം ഉപയോഗിച്ച് നന്നായി കഴുകുക. അതിനു ശേഷം മുറിച്ച് വിത്തുകള്‍ നീക്കം ചെയ്യുക.
പാവയ്ക്കയുടെ ഉള്‍ഭാഗം നന്നായി ചുരണ്ടി വൃത്തിയാക്കുക. പാവയ്ക്കയില്‍ അല്‍പം ഉപ്പ് പുരട്ടി വയ്ക്കുക. ഏകദേശം ഒരു 20 മിനിട്ട് മുതല്‍ അര മണിക്കൂര്‍ വരെ ഉപ്പ് പുരട്ടി പാവയ്ക്ക് വെക്കാവുന്നതാണ്.
ഉപ്പുവെള്ളത്തില്‍ മുക്കിവെച്ചും കയ്പ് കുറയ്ക്കാവുന്നതാണ്. ചൂടുള്ള ഉപ്പുവെള്ളത്തില്‍ പാവയ്ക്ക ഇട്ടുവെക്കുന്നത് പാവയ്ക്കയുടെ കയ്പ് വലിയ അളവില്‍ കുറയ്ക്കാന്‍ സഹായിക്കും.
ഉപ്പു പുരട്ടിയും അതിന്റെ കയ്പ് രുചി മാറ്റാവുന്നതാണ്. അല്‍പസമയം ഉപ്പു പുരട്ടി വെയ്ക്കുമ്പോള്‍ പാവയ്ക്കയില്‍ നിന്ന് നീര് പുറത്തേക്ക് വരും. ഈ നീര് പിഴിഞ്ഞു കളഞ്ഞ് പാവയ്ക്ക് പാചകം ചെയ്യാന്‍ ഉപയോഗിക്കാവുന്നതാണ്.
Discussion about this post