സ്ത്രീധനം വാങ്ങുന്നതും നൽകുന്നതും കുറ്റകരമായ ഒരു രാജ്യത്താണ് നാം ജീവിക്കുന്നത്. എന്നിരുന്നാൽ പോലും സ്ത്രീധനത്തിന്റെ പേരിൽ നിരവധി സ്ത്രീകളും കുടുംബങ്ങളുമാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നത്. കൊലപാതകങ്ങൾ പോലും സ്ത്രീധനത്തിന്റെ പേരിൽ നടക്കുന്നുണ്ട്. എന്നാൽ സാധാരണ കേൾക്കുന്നതിൽ നിന്നും വ്യത്യസ്തമായ ഒരു കേസാണ് ഇപ്പോൾ സോഷ്യൽമീഡിയയിലെ ചർച്ചാ വിഷയം. ആവശ്യപ്പെടാതെ തനിക്ക് സ്ത്രീധനം നൽകിയതിന് ഭാര്യവീട്ടുകാർക്കെതിരെ പരാതി നൽകിയിരിക്കുകയാണ് യുവാവ്. എന്നാൽ ഈ കേസിൽ ഗംഭീര ട്വിസ്റ്റും ഉണ്ടായിരിക്കുയാണ്.
തനിക്ക് സ്ത്രീധനം നൽകിയതിന് ഭാര്യയുടെ മാതാപിതാക്കൾക്കും സഹോദരനുമെതിരെ കുമാർ എന്നയാളാണ് പരാതിയുമായി കോടതിയിലെത്തിയത്. ഭാര്യ വീട്ടുകാർക്കെതിരെ എഫ്‌ഐആർ എടുക്കണമെന്നാവശ്യപ്പെട്ട് യുവാവ് നൽകിയ അപേക്ഷ 2022 ജൂലൈയിൽ മജിസ്റ്റീരിയൽ കോടതി തള്ളിയിരുന്നു.
ഈ ഉത്തരവിന് എതിരെയുള്ള റിവിഷൻ ഹർജിയിലാണ് ഇപ്പോൾ അഡീഷണൽ സെഷൻ ജഡ്ജി നവജീത് ബുദ്ധിരാജ വിധി പറഞ്ഞത്. സ്ത്രീധനം ആവശ്യപ്പെടാതെയാണ് നൽകിയതെന്ന് തെളിയിക്കുന്നതിന് പരാതിക്കാരന് കഴിയാതെ വന്നതോടെയാണ് കോടതി ഇയാളുടെ ഹർജി വീണ്ടും തള്ളിയത്.
പരാതിക്കാരൻറെ ഭാര്യ നൽകിയ പരാതി ഇയാൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ജഡ്ജി ബുദ്ധിരാജ ചൂണ്ടിക്കാട്ടി. എഫ്‌ഐആർ രജിസ്റ്റർ ചെയ്യുമ്പോൾ ഭാര്യ വീട്ടുകാർ, തങ്ങൾ കുമാറിന് അയാൾ ആവശ്യപ്പെട്ടതിനെ തുടർന്ന് സ്ത്രീധനം നൽകിയെന്ന് വ്യക്തമായി സമ്മതിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാൽ താൻ ഒരിക്കലും സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്ന കുമാറിൻറെ വാദം അടിസ്ഥാനരഹിതമാണെന്നും ഇത് കോടതിയെ കബളിപ്പിക്കാനുള്ള ശ്രമമായാണ് കരുതുന്നതെന്നും കോടതി വിലയിരുത്തി.
Discussion about this post