കൊച്ചി; അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ തുടർച്ചയായി രണ്ട് സെഞ്ചുറി നേടുന്ന ഇന്ത്യൻ ബാറ്ററെന്ന ബഹുമതി സ്വന്തമാക്കിയ നിറവിലാണ് മലയാളികളുടെ പ്രിയപ്പെട്ട താരമായ സഞ്ജു സാംസൺ. ഇതിന് പിന്നാലെ പ്രതികരിച്ചിരിക്കുകയാണ് രിതാവ് സംസൺ വിശ്വനാഥ്. സഞ്ജു ടീം പ്ലയർ ആണെന്നും വ്യക്തിഗത നേട്ടങ്ങൾക്ക് പിറകെ പോകുന്നയാളല്ലെന്നും അദ്ദേഹം പറയുന്നു. ഓപ്പണർ ആയാണ് സഞ്ജു പണ്ടുമുതൽക്കേ കളിക്കാറുള്ളതെന്നും പിതാവ് ചൂണ്ടിക്കാട്ടി.
സഞ്ജുവിന് ശരിക്കുള്ള അവസരങ്ങൾ കിട്ടിയില്ല. അവൻ വ്യക്തിഗത നേട്ടങ്ങൾക്ക് വേണ്ടി കളിക്കാറില്ല. അവൻ ചീമിന് വേണ്ടിയാണ് കളിക്കുന്നതെന്നും സാസസൺ വിശ്വനാഥ് പറയുന്നു. അവൻ അവന് വേണ്ടി കളിച്ചിരുന്നേൽ ഇതിന് മുൻപ് എത്ര സെഞ്ചുറി അടിച്ചേനെ. ഇരുപത് ഓവർ ടാർഗറ്റ് ചെയ്ത് കളിച്ചിരുന്നേൽ അവന് എത്രയോ സെഞ്ചുറികൾ നേടാമായിരുന്നുവെന്ന് പിതാവ് കൂട്ടിച്ചേർത്തു.
ചിലതാരങ്ങൾ സ്‌കോർ നോക്കിയാണ് കളിക്കുന്നത്. അവരുടെ ടീമിലെ സ്ഥാനം സേഫ് അക്കാനാണ് ശ്രമിക്കുന്നത്. ചെറുപ്പം മുതലേ സഞ്ജു സാംസൺ ഓപ്പണറാണ്. ഡൽഹിയിൽ കോച്ച് അവനെ മൂന്നാമതോ നാലാമതോ ഒക്കെ ഇറക്കുമ്പോൾ ഞാൻ രഹസ്യമായി ഇടപെടും അവനെ ആദ്യം ഇറക്കണം ഓപ്പണർ ആണെന്ന്. ഇന്ത്യയുടെ മൂന്ന് ക്യാപ്റ്റന്മാരും ഒരു കോച്ചും ചേർന്ന് അവന്റെ 10 വർഷത്തെ കരിയർ നശിപ്പിച്ചെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മകന് തുടർച്ചയായി അവസരം നൽകിയത് സൂര്യകുമാർ യാദവും ഗൗതം ഗംഭീറുമാണെന്നും അവർക്ക് നന്ദിയുണ്ടെന്നും പിതാവ് പറഞ്ഞു.
രാജ്യാന്തര ട്വന്റി 20 ക്രിക്കറ്റിൽ തുടർച്ചയായ രണ്ടാം സെഞ്ചുറി നേടി തിളങ്ങിയിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസൺ. തുടർച്ചയായ രണ്ട് ട്വൻറി 20യിൽ സെഞ്ചുറിനേടുന്ന ആദ്യ ഇന്ത്യൻ താരമായി ഇതോടെ സഞ്ജുമാറി. താരത്തിന്റെ സെഞ്ചുറി കരുത്തിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വിജയം കണ്ടിരുന്നു. 61 റൺസിലാണ് ഇന്ത്യയുടെ കൂറ്റൻ ജയം. ട്വൻറി20യിൽ ദക്ഷിണാഫ്രിക്കക്കെതിരെ സെഞ്ചുറി നേടുന്ന നാലാമത്തെ ഇന്ത്യൻ താരമായി സഞ്ജു. ദക്ഷിണാഫ്രിക്കക്കെതിരെ ട്വൻറി20യിൽ അവരുടെ മണ്ണിൽ ഇന്ത്യൻ താരം നേടുന്ന ഏറ്റവുമുയർന്ന സ്‌കോർ സഞ്ജുവിൻറേതായി (107). വിക്കറ്റ് കീപ്പറെന്ന നിലയിൽ രണ്ട് ട്വൻറി20 സെഞ്ചുറികൾ നേടുന്ന രണ്ടാമത്തെ അന്താരാഷ്ട്ര താരമാണ് സഞ്ജു.ഒരു ട്വൻറി20 ഇന്നിങ്‌സിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടുന്ന ഇന്ത്യൻ താരമെന്ന റോക്കോഡ് രോഹിത് ശർമയോടൊപ്പം പങ്കിട്ടു.ട്വൻറി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ തവണ 50ലേറെ റൺസ് സ്വന്തമാക്കുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പറായി സഞ്ജു. ഇന്ത്യക്കായി ഏറ്റവും കൂടുതൽ തവണ കളിയിലെ താരമാകുന്ന വിക്കറ്റ് കീപ്പർ എന്ന റെക്കോഡും സഞ്ജു സ്വന്തമാക്കി.
Discussion about this post