മലയാളി സിനിമാ ആരാധകരുടെ മനസിലെ ഐഡിയൽ കപ്പിളാണ് പൃഥ്വിരാജും ഭാര്യ സുപ്രിയയും. അതുകൊണ്ട് തന്നെ ഇവരുടെ വിശേഷങ്ങൾ കേൾക്കുന്നത് ആരാധകർക്ക് വലിയ സന്തോഷമാണ്. അടുത്തിടെ പൃഥ്വിരാജും സുപ്രിയയും മല്ലിക സുകുമാരന്റെ ജന്മദിനം ആഘോഷിക്കാൻ മകളുമൊത്ത് വീട്ടിൽ എത്തിയിരുന്നു. ഇവർക്കൊപ്പം സഹോദരൻ ഇന്ദ്രജിത്തും പൂർണിമയും ഇവരുടെ മക്കളും ഉണ്ടായിരുന്നു. പിറന്നാൾ ആഘോഷത്തിന് പിന്നാലെ എല്ലാവരുമുള്ള ചിത്രം പൃഥിരാജ് പങ്കുവച്ചിരുന്നു. ആരാധകർക്ക് ഇത് വലിയ അതിശയം ആയിരുന്നു.
അപൂർവ്വങ്ങളിൽ അപൂർവ്വമായി മാത്രമാണ് പൃഥ്വി കുടുംബ ചിത്രം പങ്കുവയ്ക്കാറുള്ളത്. അതുകൊണ്ട് പിറന്നാൾ ദിനത്തിലെ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. ഇതിന് ശേഷം പൃഥ്വിരാജിനൊപ്പമുള്ള ചിത്രങ്ങളും സുപ്രിയ പങ്കുവച്ചിരുന്നു. എന്നാൽ ഈ ഫോട്ടോയ്ക്ക് പിന്നിലെ ബുദ്ധിമുട്ടിനെക്കുറിച്ച് പറയുകയാണ് സുപ്രിയ.
പൃഥ്വിയെ ഫോട്ടോയെടുക്കാൻ ഒരുപാട് നിർബന്ധിച്ചുവെന്നാണ് സുപ്രിയ പറയുന്നത്. ചിലപ്പോഴൊക്കെ ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്യണമെങ്കിൽ ഭർത്താവിനെ നിർബന്ധിക്കണം എന്നിങ്ങനെയാണ് സുപ്രിയയുടെ വാക്കുകൾ. ഇതിന് പിന്നാലെ സുപ്രിയയ്ക്ക് മറുപടി നൽകി സോഷ്യൽ മീഡിയ ഉപഭോക്താക്കളും രംഗത്ത് എത്തി. സുപ്രിയയുടെ മാത്രമല്ല, എല്ലാ ഭാര്യമാരുടെയും പ്രശ്‌നമാണ് ഇതെന്നാണ് കമന്റിൽ പറയുന്നത്. നിർബന്ധിപ്പിച്ച് എടുത്ത ഫോട്ടോ ആണെങ്കിലും ഭംഗിയുണ്ടെന്നും ആരാധകർ കമന്റ് ചെയ്തിട്ടുണ്ട്.
Discussion about this post