സൗന്ദര്യം കാത്തുസൂക്ഷിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് വലിയ തലവേദനയാകുന്ന കാര്യമാണ് അകാലനര. ജീവിതശൈലിയും പാരമ്പര്യവും എല്ലാം മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്നു. നരകളയാൻ ആയിരങ്ങൾ ചെലവാക്കിയുള്ള ചികിത്സകളും കെമിക്കലുകൾ അടങ്ങിയ ഡൈയും ഉപയോഗിച്ച് വരുന്നു. അകാല നരയ്ക്ക് പരിഹാരം കാണുന്നതിനും മുടിയുടെ യഥാർത്ഥ നിറം പുനഃസ്ഥാപിക്കുന്നതിനും മിനുസമാർന്നതും നീളമുള്ളതും തിളക്കമുള്ളതുമായ മുടിയിഴകൾ സ്വന്തമാക്കാനും ധാരാളം കാര്യങ്ങൾ നമുക്ക് വീട്ടിൽ തന്നെ ചെയ്യാം.അകാല ചെറുക്കുന്ന ഒട്ടേറെ വസ്തുക്കൾ ഉണ്ട്. നല്ല വിറ്റാമിനുകൾ ഉള്ള ഭക്ഷണം ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നര കുറയ്ക്കും.
ഇനി വന്നുപോയ നരയാണെങ്കിൽ അത് കുറയ്ക്കാൻ നമുക്ക് നാച്ചുറലായി വീട്ടിൽ ചില കാര്യങ്ങൾ ചെയ്യാം… മാർക്കറ്റിൽ നിന്ന് കിട്ടുന്ന ഹെയർ ഡെെകളും മറ്റും വാങ്ങി കാശ് കളയുന്നതിന് പകരം വീട്ടിൽ തന്നെ പ്രകൃതിദത്തമായ രീതിയിൽ നരയ്ക്ക് പരിഹാരം കാണാൻ കഴിയും. നര വേഗം അകറ്റാൻ ഒരു ഹെയർ പാക്ക് പരിചയപ്പെട്ടലോ?
ചെമ്പരത്തി, തെെര്, കറ്റാർവാഴ, വിറ്റാമിൻ സി എന്നിവയാണ് ഈ ഹെയർ പാക്ക് തയ്യാറാക്കാന്‍ ആവശ്യമായ സാധനങ്ങൾ… തലയോട്ടിയിലെ രക്തയോട്ടം വർദ്ധിപ്പിച്ച് പ്രകൃതിദത്ത രീതിയിൽ മുടിയുടെ വളർച്ചയെ പരിപോഷിപ്പിക്കാൻ ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് ചെമ്പരത്തി. മുഖ സൗന്ദര്യത്തിനും മുടിയുടെ ആരോഗ്യത്തിനും ഏറ്റവും മികച്ച പ്രതിനിധിയാണ് കറ്റാർവാഴ. ഇത് ശിരോചർമത്തിന് തണുപ്പ് നൽകി മുടിക്ക് തിളക്കവും ആരോഗ്യവും നൽകുന്നു. ചർമ്മസംരക്ഷണത്തിന് മാത്രമല്ല മുടികൊഴിച്ചിലിനും ഏറ്റവും നല്ലതാണ് തെെര്. തെെരിൽ വിറ്റാമിൻ ബി 5, വിറ്റാമിൻ ഡി, പ്രോട്ടീൻ, കാത്സ്യം എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്.
ഇനി എങ്ങനെയാണ് ഈ പാക് തയ്യാറാക്കുക എന്ന് നോക്കാം… അതിനായി ആദ്യം എട്ടോ പത്തോ ചെമ്പരത്തി പൂക്കൾ എടുക്കുക. ഇത് ആവശ്യത്തിന് തെെരും കറ്റാർവാഴ ജെലും ഒരു വിറ്റമിൻ സി ഗുളിക പൊട്ടിച്ച് അതിലെ മരുന്നും ചേര്‍ത്തു മിക്സിൽ ഇട്ട് അടിച്ചെടുക്കുക.
ഇത് പേസ്റ്റ് രൂപത്തിലാകുമ്പോൾ തലയോട്ടിയിൽ മുടിയിലും നന്നായി തേച്ചുപിടിപ്പിക്കുക. 40 മിനിട്ട് കഴിഞ്ഞാല്‍ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം.
Discussion about this post