ഒട്ടാവ; കാനഡയിലെ ഹിന്ദുക്ഷേത്രമായ ഹിന്ദുമഹാസഭാ മന്ദിറിലുണ്ടായ ഖാലിസ്ഥാൻ ആക്രമണത്തിന്റെ സൂത്രധാരിലൊരാൾ അറസ്റ്റിൽ. ബ്രാപ്ടണിൽ സ്ഥിരതാമസമാക്കിയ 35 കാരനായ ഇന്ദ്രജീത് ഗോസൽ എന്ന ഖാലിസ്ഥാനിയാണ് അറസ്റ്റിലായത്. കാഡയിലെ പീൽറീജിയൺ പോലീസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഈ വിവരങ്ങൾ ഉള്ളത്. ഈ കഴിഞ്ഞ നവംബർ എട്ടിന് ഗോസലിനെ അറസ്റ്റ് ചെയ്തതായും ആയുധം ഉപയോഗിച്ചുള്ള ആക്രമണത്തിന് ഇയാൾക്കെതിരെ കേസെടുത്തതായും കനേഡിയൻ പോലീസ് പറഞ്ഞു. എന്നാലും ഉപാധികളോടെ ഇയാൾക്ക് ജാമ്യം കൊടുത്ത് വിട്ടയച്ചു.
ഇന്ത്യ ഭീകരസംഘടനയായി പ്രഖ്യാപിച്ച ഖാലിസ്ഥാനിലെ സിഖ് ഫോർ ജസ്റ്റിസ് എന്ന സംഘടനയുടെ കോർഡിനേറ്ററാണ് ഇന്ദ്രജീത് ഗോസൽ. എസ്എഫ്‌ജെയുടെ ജനറൽ കൗൺസൽ ആയ ഗുർപത്വന്ത് പന്നൂവിന്റെ ഇടം കൈകൂടിയാണ് ഇയാൾ. കഴിഞ്ഞ വർഷം ജൂൺ 18 ന് ബ്രിട്ടീഷ് കൊളംബിയയിലെ സറേയിൽ വെച്ച് ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ടതിനെത്തുടർന്ന് ഇയാളെ റഫറണ്ടത്തിന്റെ പ്രധാന കനേഡിയൻ സംഘാടകനായി നിയമിക്കുകയായിരുന്നു.
ക്ഷേത്ര ആക്രമണത്തിൽ ഇന്ത്യ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുകയും കാനഡ നീതിയ്‌ക്കൊപ്പം നിൽക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ക്ഷേത്ര ആക്രമണം ജസ്റ്റിൻ ട്രൂഡോയുടെ പ്രതിച്ഛായയെ കൂടുതൽ മങ്ങലേൽപ്പിച്ചതോടെയാണ് മനസില്ലാ മനസോടെയുള്ള ഈ നടപടിയെന്നാണ് വിലയിരുത്തൽ.
Discussion about this post