കോഴിക്കോട് : കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ അധിക്ഷേപവുമായി എസ്ഡിപിഐ. എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡണ്ട് പി അബ്ദുൾ ഹമീദ് ആണ് സുരേഷ് ഗോപി രൂക്ഷമായ ഭാഷയിൽ അധിക്ഷേപിച്ചത്. കേരള രാഷ്ട്രീയം കണ്ട അധമനായ കോമാളിയാണ് സുരേഷ് ഗോപി എന്നായിരുന്നു അബ്ദുൾ ഹമീദിന്റെ പരാമർശം.
ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് യുഡിഎഫിന് പിന്തുണ നൽകുമെന്നും എസ്ഡിപിഐ വ്യക്തമാക്കി. ചേലക്കര തിരഞ്ഞെടുപ്പിൽ പി വി അൻവറിന്റെ പാർട്ടിക്ക് പിന്തുണ നൽകും. പാലക്കാട് എൽഡിഎഫ്, ബിജെപി ഡീൽ ആണ് നടക്കുന്നത്. അതിനാൽ തന്നെ എസ്ഡിപിഐയുടെ നിലപാട് പാലക്കാട് യുഡിഎഫിന് ഗുണം ചെയ്യും എന്നും പി അബ്ദുൾ ഹമീദ് വ്യക്തമാക്കി.
മുനമ്പം വിഷയം വെച്ച് ബിജെപി പരമാവധി വർഗീയ ധ്രുവീകരണം നടത്തുകയാണ്. മുനമ്പത്തെ മത്സ്യത്തൊഴിലാളികളെ എസ്ഡിപിഐ കായികമായി ഒഴിപ്പിക്കും എന്ന് പ്രചാരണം നടത്തുന്നു. വഖഫ് കിരാതമാണെന്ന് പറഞ്ഞ സുരേഷ് ഗോപി അധമനായ കോമാളിയാണ്. നാട്ടിലെ ജനങ്ങളാണ് വഖഫിന്റെ പ്രായോജകർ എന്നും അബ്ദുൾ ഹമീദ് അഭിപ്രായപ്പെട്ടു.
Discussion about this post