കൊല്ലം: ഡോ.വന്ദന ദാസ് കൊലക്കേസ് പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ തവണ ജാമ്യ അപേക്ഷ പരിഗണിച്ച കോടതി പ്രതിയുടെ മാനസിക നില പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്ന് സംസ്ഥാന സർക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. വിചാരണ നിർത്തിവെയ്ക്കണമെന്ന പ്രതിഭാഗം അഭിഭാഷകൻ ബിഎ ആളൂരിന്റെ ആവശ്യവും കോടതി അംഗീകരിച്ചിരുന്നില്ല.
ജാമ്യ ഹര്‍ജി തള്ളിക്കൊണ്ടുള്ള ഹൈക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതി സുപ്രീംകോടതിയെ സമീപിച്ചത്. സന്ദീപിന്റെ വിടുതൽ ഹർജി നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു.
കൊല്ലം കൊട്ടാരക്കര ഗവൺമെൻ്റ് ആശുപത്രിയിൽ വച്ച് 2023 മെയ് 10-നാണ് ഹൗസ് സർജനായിരുന്ന ഡോ വന്ദന ദാസിനെ പ്രതി സന്ദീപ് കുത്തിക്കൊലപ്പെത്തിയത്. വൈദ്യപരിശോധനയ്‌ക്കായി പോലീസ് എത്തിച്ച പ്രതി വന്ദനയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. പോലീസുകാരും സഹപ്രവർത്തകരും നോക്കിനിൽക്കെയായിരുന്നു അതിക്രമം.
Discussion about this post