കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. കൂടുതല്‍ സീറ്റുകള്‍ ചോദിക്കാനുളള അര്‍ഹത സിപിഐക്കുണ്ട്. ആര്‍എസ്പിയുടെ സീറ്റുകള്‍ സിപിഎം ഒറ്റയ്ക്ക് കൈക്കലാക്കരുതെന്നും കാനം പറഞ്ഞു.
നിലവിലുളള എംഎല്‍എമാര്‍ക്കൊപ്പം കൂടുതല്‍ യുവാക്കള്‍ക്ക് ഇത്തവണയും പരിഗണന നല്‍കും. ഇടതുമുന്നണിയെ വി.എസ് അച്യുതാനന്ദന് നയിക്കുമെന്നു തന്നെയാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Discussion about this post