ധാക്ക: ബംഗ്ലാദേശില്‍ വടക്കന്‍ പഞ്ചഗഢ് ജില്ലയില്‍ പൂജാരിയെ ക്ഷേത്രവളപ്പില്‍ കഴുത്തറുത്തു കൊന്നതിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. സോഷ്യല്‍ മീഡിയയിലൂടെയാണ് ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടുള്ള ഐ.എസിന്റെ പ്രസ്താവന പുറത്തിറക്കിയത്.
അന്‍പതുകാരനായ ജോഗേശ്വര്‍ റോയ് ആണ് കൊല്ലപ്പെട്ടത്. അദ്ദേഹത്തെ സഹായിക്കാനെത്തിയ രണ്ടുപേര്‍ക്ക് വെടിവയ്പില്‍ പരുക്കേറ്റു. ക്ഷേത്രത്തിനു കല്ലെറിയുന്ന ശബ്ദംകേട്ടു പുറത്തിറങ്ങി നോക്കിയ പൂജാരിയെ വെട്ടിവീഴ്ത്തുകയായിരുന്നു.
തുടര്‍ന്നു തങ്ങളെ ആരും പിന്തുടരാതിരിക്കാനായി വെടിയുതിര്‍ത്തും നാടന്‍ ബോംബെറിഞ്ഞുമാണ് ഭീകരര്‍ രക്ഷപ്പെട്ടത്. മോട്ടോര്‍ ബൈക്കിലെത്തിയ മൂന്നുപേരാണ് അക്രമം നടത്തിയത്.
Discussion about this post