പ്രണയിക്കുന്നവര്‍ക്കും വിവാഹം കഴിച്ചവര്‍ക്കും എല്ലാം ആഘോഷിക്കാന്‍ പല ദിനങ്ങളും ഉണ്ട്. എന്നാല്‍, വിവാഹം കഴിക്കാത്തവർക്കും ഒരു ദിനമുണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വാസിക്കുമോ? എന്നാല്‍, അങ്ങനെ ഒരു ദിവസം ഉണ്ട് . അതാണ് ഇന്ന്. ഇന്ന് സിംഗിൾസ് ദിനമാണ്.
സിംഗിൾസിനും ആഘോഷിക്കാൻ ഒരു ദിനം. ചൈനയിലാണ് ആദ്യമായി ഇങ്ങനെ ഒരു ദിവസം ആഘോഷിച്ചു തുടങ്ങിയത്. ഇപ്പോഴിതാ ഇന്ത്യയിലും സിംഗിൾസ് ദിനം ആഘോഷിച്ചു തുടങ്ങി.
വളരെ വ്യത്യസ്തമായി തന്നെ നമുക്ക് ഈ സിംഗിൾസ് ദിനം ആഘോഷിക്കാം. ഇഷ്ടമുള്ള കാര്യങ്ങളെല്ലാം ചെയ്ത് തന്നെ ഈ ദിനം അടിപൊടിയാക്കാവുന്നതാണ്.
യാത്രകൾ പോയി, ഷോപ്പിംഗ് ഒക്കെ നടത്തി, ഒരു കേക്ക് ഒക്കെ കട്ട് ചെയത് നിങ്ങൾക്ക് ഈ സിംഗിൾ ദിനം അടിച്ചു പൊളിക്കാന്‍ കഴിയും. ഈ സിംഗിൾസ് ദിനത്തിൽ പ്രിയപ്പെട്ടവർക്കായി ആശംസകളും സന്ദേശങ്ങളും അയക്കാം.
‘നിങ്ങൾ ആരാണെന്നും ജീവിതത്തിൽ നിങ്ങൾ എത്രത്തോളം എത്തിയെന്നും അറിയാനും ആഘോഷിക്കാനുള്ള ദിവസമാണ് ഇന്ന്. സന്തോഷങ്ങളും അതിരുകളില്ലാത്ത സ്നേഹങ്ങളും അവസരങ്ങളും നിറഞ്ഞ ഒരു ജീവിതം ആശംസിക്കുന്നു. ഹാപ്പി സിംഗിൾസ് ഡേ’
‘ജീവിതം പൂർണ്ണമായി ജീവിക്കുക, സ്വന്തം സന്തോഷം സ്വയം സൃഷ്ടിക്കുക, സ്വപ്നങ്ങൾ കെട്ടിപ്പടുക്കുക. ഹാപ്പി സിംഗിൾസ് ഡേ’ … ഇങ്ങനെ അടിപൊളി ആശംസകള്‍ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് അയക്കൂ..
Discussion about this post