മോഹൻലാലും സുചിത്രയും ചലച്ചിത്രാരാധകരുടെ ഏറെ പ്രിയപ്പെട്ട ദമ്പതികളാണ്. ഇപ്പോഴിതാ മോഹൻലാലിനെ കുറിച്ച് സുമിത്ര പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സ്‌കൂൾ കാലഘട്ടത്തിൽ തന്നെ തനിക്ക് മോഹൻലാലിനോട് ആരാധനയായിരുന്നു. ട്യൂഷൻ ക്ലാസിലെ ടീച്ചറോട് എല്ലാം മോഹൻലാലിനെ കുറിച്ച് അന്വേഷിക്കാറുണ്ട് എന്ന് സുചിത്ര പറഞ്ഞു.
ട്യൂഷൻ സാറിന് എനിക്ക് അദ്ദേഹത്തോട് ആരാധനയാണ് എന്ന് അറിയാമായിരുന്നു. മോഹൻലാലിനെ കുറിച്ച് കുറെ നേരം ഞങ്ങൾ ഗോസിപ്പ് എല്ലാം പറയാറുണ്ട് . ആ കാലത്ത് ഞാൻ മോഹൻലാലിന് ഒരുപാട് കത്ത് എല്ലാം അയക്കുമായിരുന്നു. ഞാനാണ് അയച്ചതെന്ന് അദ്ദേഹത്തിന് അറിയുമായിരുന്നില്ല. ഒരു ദിവസം അഞ്ച് കാർഡുകൾ എങ്കിലും അയക്കുമായിരുന്നു. അന്നൊക്കെ ഞാൻ അദ്ദേഹത്തെ സ്റ്റോക്ക് ചെയ്തിട്ടുണ്ട്.
ആദ്യമായി മോഹൻലാലിനെ കാണുന്നത് തിരുവനന്തപുരത്ത് പ്രൊഡ്യൂസർ വിശാഖിന്റെ അച്ഛന്റെ കല്യാണത്തിന് പോയപ്പോഴാണ്. അത്ര നാളും സിനിമയിൽ മാത്രമാണ് കണ്ടിട്ടുള്ളത്. അദ്ദേഹത്തിന്റെ പഴയ സിനിമകൾ എല്ലാം ഞാൻ കണ്ടിട്ടുണ്ട്.
അമ്മയും ആന്റിയുമാണ് എനിക്ക് അദ്ദേഹത്തെ കല്യാണം ആലോചിച്ചത്. മോഹൻലാലും സുകുമാരി ആന്റിയും അടുത്ത ബന്ധമായിരുന്നു. ആ വഴിക്കാണ് ആലോചന നടന്നത്. ഇപ്പോൾ 37 വർഷമായി കല്യാണം കഴിഞ്ഞിട്ട് .
ഞങ്ങൾ എല്ലാ കാര്യങ്ങളും തുറന്ന് സംസാരിക്കുന്ന കൂട്ടത്തിലാണ്. അദ്ദേഹത്തിന്റെ സിനിമകളെ കുറിച്ച് ക്രിട്ടിക്കലായി തന്നെ പറയാറുണ്ട്, ഇഷ്ടപ്പെടാത്ത സിനിമകൾ ഇഷ്ടമായില്ല എന്ന് തന്നെ പറയാറുണ്ട് എന്നും സുചിത്ര കൂട്ടിച്ചേർത്തു .
Discussion about this post