ഗാന്ധിനഗർ : ഗുജറാത്തിലെ വഡോദരയിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ റിഫൈനറിയിൽ വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് തീപിടുത്തവും ഉണ്ടായി. ആളിക്കത്തിയ തീയും പുകയും കിലോമീറ്ററുകളോളം പടർന്നു.
വഡോദരയിലെ കോയാലി ഏരിയയിലുള്ള ഐഒസിഎല്ലിൻ്റെ റിഫൈനറിയിൽ ആണ് സ്ഫോടനവും തീപിടുത്തവും ഉണ്ടായത്. സംഭവം നടന്ന ഉടൻ തന്നെ പ്രാദേശിക ഭരണകൂടം തീ നിയന്ത്രണവിധേയമാക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. തീ അണയ്ക്കുന്നതിനായി 10 അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്.
റിഫൈനറി കമ്പനിയിലെ നാഫ്ത ടാങ്ക് പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സ്ഥലം എംഎൽഎ ധർമേന്ദ്രസിങ് വഗേല ഉൾപ്പെടെയുള്ളവർ രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തെത്തിയിട്ടുണ്ട്. ഇതുവരെ ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
Discussion about this post