വയനാട്: ഓൺലൈൻ ട്രേഡിംഗ് വഴി പണം തട്ടിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. ബത്തേരി പത്മാലയം വീട്ടിൽ വൈശാഖിനെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഓൺലൈൻ ട്രേഡിംഗിൽ നിന്നും ലാഭം വാഗ്ദാനം ചെയ്ത് 13 ലക്ഷം രൂപയാണ് ഇയാൾ തട്ടിയത്.
കരിപ്പൂരിൽ നിന്നാണ് ഇയാളെ പിടികൂടിയത്. സംഭവത്തിൽ അറസ്റ്റ് ഭയന്ന് വിദേശത്തേയ്ക്ക് കടന്ന ഇയാൾ തിരികെ എത്തിയപ്പോഴാണ് അറസ്റ്റിലായത്. പിടികൂടാൻ സാധിക്കാത്തതിനെ തുടർന്ന് ഇയാൾക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ ജീവനക്കാർ പിടികൂടി ഇയാളെ പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
പുത്തൻകുന്ന് സ്വദേശിയിൽ നിന്നാണ് ഇയാൾ പണം തട്ടിയത്. 2021 ജൂലൈ മുതൽ 2023 സെപ്തംബർ വരെ വിവിധ തവണകളിലായിട്ടായിരുന്നു ഇയാൾ പണം സ്വന്തമാക്കിയത് . എന്നാൽ വാഗ്ദാനം ചെയത് ലാഭവിഹിതമോ വാങ്ങിയ പണമോ ഇയാൾ തിരിച്ച് നൽകിയിരുന്നില്ല. തട്ടിപ്പിന് ഇരയായെന്ന് മനസിലായതോടെ പുത്തൻകുന്ന് സ്വദേശി പോലീസിൽ പരാതിപ്പെടുകയായിരുന്നു.
Discussion about this post