എറണാകുളം: ഓഫ് സ്‌ക്രീനിൽ കൂടുതലായി വെളുത്ത വസ്ത്രങ്ങൾ ധരിക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി നടൻ അജു വർഗീസ്. സ്വർഗം എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അൽപ്പം കുടവയർ ഉള്ളതും തനിക്ക് ഇഷ്ടമാണ് എന്നും അജു വർഗ്ഗീസ് പറയുന്നു.
ഒരുപാട് നിറങ്ങളുള്ള ഷർട്ടുകൾ ഇല്ലേ. എല്ലാം കൂടി ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് വെള്ള ഷർട്ട് ധരിക്കുന്നത്. പോസ്റ്റിവിറ്റി വളരെ കുറവുള്ള ആളാണ് ഞാൻ. ഭയങ്കര ചെറ്റ. വസ്ത്രങ്ങൾ സെലക്ട് ചെയ്ത് ഇടുന്നതിൽ വലിയ താത്പര്യം ഉള്ള ആളല്ല. ദീർഘനേരം ആലോചിച്ച് ഡ്രസ് സെലക്ട് ചെയ്യുന്നതൊന്നും ഇഷ്ടമല്ലെന്നും അജു വർഗ്ഗീസ് കൂട്ടിച്ചേർത്തു.
ഫീനിക്‌സ് എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ കുടവയർ ഉണ്ടായിരുന്നു. അല്ലാതെ സിനിമയ്ക്ക് വേണ്ടി അങ്ങിനെ ആക്കി എടുത്തത് അല്ല. ഫീനിക്‌സ് എന്ന സിനിമയിലെ കഥാപാത്രത്തിന് കുടവയർ ആവശ്യമായിരുന്നു. അതുകൊണ്ടാണ് ഒന്നുവച്ച് വലിച്ച് കെട്ടാതിരുന്നത്. കേരള ക്രൈം ഫയൽസിൽ എന്നെ കൊണ്ട് വലിച്ച് കെട്ടിച്ചു. വേറെ വഴിയില്ല. പോലീസിന്റെ ശരീര പ്രകൃതി വേണമല്ലോ?.
ടൊവിനോ വളരെ ഡെഡിക്കേറ്റഡ് ആയുള്ള നായകൻ ആണ്. എആർഎം എന്ന സിനിമ ഉദാഹരണം ആണ്. പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ എന്നിവരും സിനിമയോട് അർപ്പണബോധം ഉള്ളവരാണ് അതുകൊണ്ടാണ് ഒരിക്കൽ വിനീത് പറഞ്ഞത് എല്ലാവർക്കും പൃഥ്വിരാജ് ആകാൻ കഴിയില്ലല്ലോ എന്ന്. അത് വലിയ അർത്ഥവത്തായ പരാമർശം ആണെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post