ആധാർ എന്റോൾമെന്റ് പുതുക്കൽ തെറ്റ് തിരുത്തൽ എന്നിവയ്ക്കായി വിദ്യാർത്ഥികൾ അക്ഷയകേന്ദ്രങ്ങളിൽ പോവണ്ട. പത്തനംതിട്ട ജില്ലയിലെ വിദ്യാർത്ഥികൾക്കാണ് അവസരം ഒരുക്കുന്നത്. ഇനി മുതൽ സ്‌കൂളിൽ ആധാർ കാർഡ് ബയോമെട്രിക് ക്യാമ്പിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് പത്തനംതിട്ട ജില്ലാ കലക്ടർ എസ് പ്രേംകൃഷ്ണൻ അറിയിച്ചു.
അഞ്ചു മുതൽ 15 വരെയുള്ള നിർബന്ധിത ആധാർ ബയോമെട്രിക് അപ്‌ഡേഷൻ ആധാറിലെ തെറ്റ് തിരുത്തൽ, പുതിയ ആധാർ എന്റോൾ മെന്റ് തുടങ്ങിയവയ്ക്കുള്ള സൗകര്യങ്ങളാണ് ഒരുക്കുന്നത്.
ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 100 അക്ഷയ കേന്ദ്രങ്ങൾ മുഖേനയാണ് ക്യാമ്പ് സജ്ജമാക്കുന്നത്. ജില്ലാ ഭരണ കൂടം, സംസ്ഥാന ഐടി മിഷൻ, അക്ഷയ ജില്ലാ പ്രൊജക്റ്റ് ഓഫീസ്, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ക്യാമ്പ് പ്രവർത്തിക്കുക.
Discussion about this post