ഏവരും കാത്തിരുന്ന പുഷ്പ 2 എത്താൻ ഇനി ദിവസങ്ങൾ മാത്രം. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലർ നവംബർ 17 ന് പുറത്തിരങ്ങും. വൈകിട്ട് 6.03-നാണ് പുറത്തിറങ്ങുന്നത്. പട്നയിൽ ആഘോഷമായ ട്രെയിലർ റിലീസിങ് ചടങ്ങും നടക്കുന്നുണ്ട്.
ഡിസംബർ അഞ്ചിനാണ് ചിത്രം തീയേറ്ററിൽ എത്തുക. പുഷ്പരാജിനെ കേരളത്തിലെത്തിക്കാൻ കച്ചമുറുക്കിയിരിക്കുന്നത് ഇ ഫോർ എന്റർടെയ്ൻമെന്റ്സാണ്. സിനിമ ഇറങ്ങുന്നതിന് ഒരു മാസം മുമ്പേ കേരളത്തിലെ പുഷ്പ 2 ഫാൻസ് ഷോ ടിക്കറ്റുകൾ വിറ്റ് തീർന്നിരിക്കുകയാണ് .
സുകുമാർ സംവിധാനം ചെയ്ത ‘പുഷ്പ ദ റൈസ്’ ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നേടിയിരുന്നു. പുഷ്പ 2 ഇതിനകം തന്നെ 1000 കോടി രൂപയുടെ പ്രീ റിലീസ് ബിസിനസ് നേടിക്കഴിഞ്ഞു എന്നാണ് ട്രേഡ് അനലിസ്റ്റുകൾ പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ട്. 250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കുന്നത്. രശ്മിക മന്ദാന ആണ് പുഷ്പയിൽ നായിക. നടി സാമന്ത ചിത്രത്തിൽ ഐറ്റം ഡാൻസ് അവതരിപ്പിക്കുന്നുണ്ട്. ഒന്നര കോടി രൂപയാണ് ഒരു ഐറ്റം ഡാൻസിനായി സാമന്ത വാങ്ങുന്നത്.
Discussion about this post