തൃശ്ശൂർ : പോലീസ് വിലക്ക് ലംഘിച്ച് പി വി അൻവർ എംഎൽഎയുടെ വാർത്താസമ്മേളനം. തിരഞ്ഞടുപ്പ് ചട്ടം ലംഘിക്കുന്നില്ലെന്ന് വ്യക്തമാക്കിയാണ് അൻവർ വാർത്താസമ്മേളനം തുടങ്ങിയത്.
ഇപ്പോ ചെറുതുരുത്തിയിൽ നിന്ന് പണം പിടിച്ചിട്ടുണ്ട്. അത് ആർക്ക് വന്ന പണമാണ്? . ആരാണ് ചെറുതുരുത്തിയിൽ ക്യാമ്പ് ചെയ്യുന്നത്. മരുമകൻ അല്ലേ ? . അവിടെ നിന്ന് അല്ലേ പണം ഒഴുകുന്നത്. ആ 25 ലക്ഷത്തിന്റെ സോഴ്‌സ് ആരുടെതാണ്. ഇപ്പോൾ കോളനികളിൽ സ്ലിപ്പ് കൊടുക്കുന്നത് കവറിനുള്ളിലാണ്. ആ കവറിനുള്ളിൽ ബഹുമാനപ്പെട്ട മഹാത്മാഗാന്ധിയുടെ ചിത്രമുള്ള നോട്ടുകളാണ്. മദ്യവും പണവും ഒഴുക്കി വോട്ട് പിടിക്കുകയാണ് എൽഡിഎഫെന്നും അൻവർ ആരോപിച്ചു.
പറയാനുള്ളത് പറയും . ഇന്ന് പ്രചരണം നടത്തരുതെന്ന് ചട്ടം പറയുന്നില്ല. കോൺഗ്രസിൽ നിന്ന് വന്ന ഏതോ ഒരു അലവലാതിയുമായി എന്തിനാണ് ഏറ്റുമുട്ടാൻ നിൽക്കുന്നത്. തന്നെ ഭയപ്പെടുത്തിയിട്ട് കാര്യമില്ല. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയാണ് പോലീസ് തന്റെ വാർത്താ സമ്മേളനം തടയുന്നതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post